Categories
national news

ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച്‌ അഞ്ച് മരണം; 42 പേർക്ക് പരിക്കേറ്റു

ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച്‌ താഴ്ചയിലേക്ക് മറിഞ്ഞു

മുംബൈ: ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച്‌ താഴ്ചയിലേക്ക് മറിഞ്ഞു. മുംബൈയിലെ എക്സ്പ്രസ് ഹൈവേയ്ക്ക് സമീപമായിരുന്നു അപകടം. അഞ്ച് പേർ മരണപെട്ടു 42 പേർക്ക് അപകടത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് മുംബൈ – ലോനാവാല റോഡില്‍ മൂന്ന് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ക്രെയിൻ ഉപയോഗിച്ച്‌ താഴ്ചയില്‍ നിന്ന് ബസ് ഉയർത്തിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. ഡോംബിലയിലെ കേസർ ഗ്രാമത്തില്‍ നിന്നും തീർഥാടകരുമായി പന്തർപുരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *