Categories
ജില്ലാതല ബഡ്സ് കലോത്സവം; നീലേശ്വരം പ്രത്യാശ ബഡ്സ് സ്കൂളിന് ഓവറോള്‍ കിരീടം
Trending News
കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റിൽ വനിതാ കൗൺസിലർമാർക്കുള്ള സ്വീകരണവും ക്രിസ്തുമസ് ന്യൂ ഇയർ സമ്മാന വിതരണവും നടന്നു
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പും മറ്റു വകുപ്പുകളും ചേർന്ന് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിൽ സംരംഭക സഭ സംഘടിപ്പിച്ചു
കുടുംബശ്രീ ജില്ലാമിഷൻ്റെ ന്വേതൃത്വത്തില്‍ നടത്തിയ കാസര്‍കോട് ജില്ലാതല ബഡ്സ് കലോത്സവത്തില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും നീലേശ്വരം പ്രത്യാശ ബഡ്സ് സ്കൂള്‍ 47 പോയന്റോടുകൂടി ഓവറോള്‍ കിരീടം നേടി. പുല്ലൂര്‍ പെരിയ മഹാത്മ ബഡ്സ് സ്കൂള്‍ രണ്ടാംസ്ഥാനവും, മൂളിയാര്‍ തണല്‍ ബഡ്സ് സ്കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പടന്നക്കാട് നെഹ്റുകോളേജില്‍ വച്ച് നടന്ന മത്സരത്തില്‍ ജില്ലയിലെ 15 ബഡ്സ് സ്കൂളുകളാണ് പങ്കെടുത്തത്. നീലേശ്വരം നഗരസഭ വൈസ് ചെയര്മാന് മുഹമ്മദ് റാഫിയില്‍ നിന്നും ബഡ്സ് സ്കൂള്‍ കുട്ടികളും ജീവനക്കാരും രക്ഷിതാക്കളും ചേര്‍ന്ന് ട്രോഫി ഏറ്റുവാങ്ങി.
Sorry, there was a YouTube error.