Categories
international news

ഓടുന്ന കാറില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ല; ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് 100 പൗണ്ട് പിഴ ചുമത്തി പൊലീസ്

ഈ സാഹചര്യത്തില്‍ പാർട്ടിക്കും നേതാക്കളും പ്രതിക്കൂട്ടിലാകുന്ന ചെറിയ സംഭവങ്ങള്‍ പോലും വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍

ഓടുന്ന കാറില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന് പിഴ ചുമത്തി പൊലീസ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാനുള്ള വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അദ്ദേഹം കാറിൻ്റെ പിന്‍സീറ്റിലെ ബെല്‍റ്റ് മാറ്റിയത്.

നോര്‍ത്ത് വെസ്റ്റിലേക്കുള്ള ചിത്രീകരിച്ച വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതോടെയാണ് നിയമലംഘനം ചൂണ്ടിക്കാട്ടി പൊലീസ് 100 പൗണ്ട് പിഴ ഈടാക്കിയത്. സംഭവത്തില്‍ അദ്ദേഹം മാപ്പ് പറഞ്ഞു.
ഇത് രണ്ടാം തവണയാണ് ഋഷി സുനകിന് പിഴ ചുമത്തുന്നത്.കഴിഞ്ഞ വര്‍ഷം ആദ്യം അദ്ദേഹം അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി ചേര്‍ന്ന് കോവിഡ് ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചിരുന്നു.

ബോറിസ് ജോണ്‍സണിന് ശേഷം ഇത്തരത്തില്‍ നിയമം ലംഘിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് സുനക്. ഋഷി സുനക്കിനെതിരെ ചുമത്തിയ പിഴ അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ കഴിവുള്ളതാണ്. 2025ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൻ്റെ സര്‍വേയില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി, പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയെക്കാള്‍ പിന്നിലാണ്.

ഈ സാഹചര്യത്തില്‍ പാർട്ടിക്കും നേതാക്കളും പ്രതിക്കൂട്ടിലാകുന്ന ചെറിയ സംഭവങ്ങള്‍ പോലും വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനിടെ പ്രധാനമന്ത്രി തൻ്റെ തെറ്റ് അംഗീകരിക്കുകയും മാപ്പ് പറയുകയും ചെയ്തതായി ഡൗണിംഗ് സ്ട്രീറ്റ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.ലണ്ടനില്‍ നിന്നുള്ള ഒരു 42 കാരന് പിഴ നോട്ടീസ് അയച്ചതായി നോര്‍ത്ത് ഇംഗ്ലീഷ് കൗണ്ടി പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest