Categories
Kerala news

കൈക്കൂലിയും അഴിമതിയും അറിയിക്കാം; റവന്യൂ വകുപ്പില്‍ ടോള്‍ ഫ്രീ നമ്പര്‍, വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കും

അഴിമതി പരാതികള്‍ അറിയിക്കുന്നതിന് ഓണ്‍ലൈന്‍ പോര്‍ട്ടലും

തിരുവനന്തപുരം: റവന്യൂ വകുപ്പില്‍ അഴിമതി തടയുന്നതിന് സമഗ്ര നടപടികള്‍ നടപ്പാക്കുന്നതിൻ്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് അഴിമതി സംബന്ധിച്ച വിവരങ്ങള്‍ പരാതിക്കാരുടെ പേരും വിലാസവും വെളിപ്പെടുത്താതെ കൈമാറുന്നതിനുള്ള ടോള്‍ഫ്രീ നമ്പര്‍ ഇന്ന് നിലവില്‍ വരും.

1800 425 5255 എന്ന ടോള്‍ ഫ്രീ നമ്പറില്‍ കൈക്കൂലി, അഴിമതി എന്നിവ സംബന്ധിച്ച പരാതികള്‍ അറിയിക്കാം. പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5വരെ വിളിക്കാം. ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുമ്പോള്‍ വോയ്‌സ് ഇൻ്റെറാക്ടീവ് നിര്‍ദ്ദേശ പ്രകാരം ആദ്യം സീറോ ഡയല്‍ ചെയ്താല്‍ റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതും ഒന്ന് (1) ഡയല്‍ ചെയ്‌താല്‍ സംശയ നിവാരണത്തിനും രണ്ട് (2) ഡയല്‍ ചെയ്‌താല്‍ അഴിമതി സംബന്ധിച്ച പരാതികളും രജിസ്റ്റ്‌റര്‍ ചെയ്യാനാകും.

അഴിമതി സംബന്ധിച്ച പരാതികള്‍ പ്രത്യേകമായി രേഖപ്പെടുത്തി പരിശോധനയ്ക്കും നടപടിക്കുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. അഴിമതി സംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിന് പ്രത്യേകമായ ഓണ്‍ലൈന്‍ പോര്‍ട്ടലും ഉടന്‍ നിലവില്‍ വരും. നിലവിലുള്ള റവന്യു ടോള്‍ ഫ്രീ സംവിധാനം പരിഷ്‌കരിച്ചാണ് അഴിമതി സംബന്ധിച്ച പരാതികള്‍ കൂടി അറിയിക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയത്.

പാലക്കാട് പാലക്കയം വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റണ്ട് കൈക്കൂലി കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് റവന്യു വകുപ്പിലെ അഴിമതി തടയുന്നതിന് സമഗ്ര നടപടി സ്വീകരിക്കുന്നതിൻ്റെ ഭാഗമായാണ് ടോള്‍ ഫ്രീ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *