Categories
local news

ബോവിക്കാനം – ഇരിയണ്ണി-കുറ്റിക്കോൽ റോഡ് പ്രവർത്തി പൂർത്തീകരിക്കണം; ആവശ്യവുമായി മുസ്‌ലിം ലീഗ് ധർണ്ണ നടത്തി

മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി ധർണ്ണ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.

മുളിയാർ: ബോവിക്കാനം – ഇരിയണ്ണി -കുറ്റിക്കോൽ റോഡ് പ്രവർത്തി ഉടൻ പൂർത്തീകരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് മുളിയാർ പഞ്ചായത്ത് കമ്മിറ്റി ബോവിക്കാനം ടൗണിൽ പ്രതിഷേധ ധർണ്ണ നടത്തി.സ്ഥലം അളന്ന് തിട്ടപ്പെടുത്തി ഉടമകളുമായി രമ്യതയിൽ എത്താതെ ഗൂഢ താൽപര്യങ്ങൾക്ക് വേണ്ടി രാഷ്ട്രീയ പുകമറ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണമെന്ന് ധർണ്ണയിൽ ആവശ്യപ്പെട്ടു.

മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി ധർണ്ണ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്.എം. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ഖാലിദ് ബെള്ളിപ്പാടി, ബി.എം.അബൂബക്കർ, ബി.എം.അഷ്റഫ്, ഷറീഫ് കൊടവഞ്ചി, ബാതിഷ പൊവ്വൽ, മൻസൂർ മല്ലത്ത്, സിദ്ധീഖ് ബോവിക്കാനം, എം.എ.ഖാദർ,എ.ജനാർദ്ധനൻ, അനീസ മല്ലത്ത്, അബ്ബാസ് കൊൾച്ചപ്പ്, രമേശ് മുതലപ്പാറ, ഖാദർ ആലൂർ , അബ്ദുൾ ഖാദർ കുന്നിൽ, ഹംസ ചോയിസ്, മുഹമ്മദലി മാസ്തികുണ്ട്, സി.സുലൈമാൻ, ഹാരിസ് ബോവിക്കാനം, എ.ബി.കലാം,എ.പി. ഹസൈനാർ, കെ.മുഹമ്മദ് കുഞ്ഞി, അബൂബക്കർ ചാപ്പ, ഷഫീഖ്മൈക്കുഴി, അബ്ദുള്ള ഹാജി, ഷെരീഫ് പന്നടുക്കം, മുക്രി അബ്ദുൽ ഖാദർ, അബ്ദുല്ല കുഞ്ഞി ബാങ്കോക്ക്,റാഷിദ് മൂലടുക്കം,അഷ്ഫാദ് ബോവിക്കാനം,റംഷീദ് ബാലനടുക്കം, അനസ് ബെള്ളിപ്പാടി എന്നിവർ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *