Categories
entertainment

പരസ്യലോകത്തെ ബോളിവുഡ്‌ സാമ്രാജ്യം ഇടിഞ്ഞു; ഡിമാൻഡ് കൂടുതൽ അല്ലു അർജുൻ, മഹേഷ് ബാബു, രശ്മിക മന്ദാന, സാമന്ത്, പ്രഭാസ്, വിജയ് ദേവരക്കൊണ്ട എന്നിവർക്ക്

അല്ലുവിൻ്റെ മുഖം തന്നെയാകും ഹിന്ദിയിലെ പരസ്യത്തിലും നൽകുകയെന്ന് കൊക്കൊ കോളയുടെ മാർക്കറ്റിംഗ് മേധാവി അർണബ് റോയ്

പരസ്യ ചിത്രങ്ങളിൽ തെലുങ്ക് താരങ്ങൾക്ക് വൻ ഡിമാൻഡ്. മുൻനിര ബ്രാൻഡുകളെല്ലാം തെലുങ്ക് താരങ്ങൾക്ക് പിന്നാലെയാണ്.അല്ലു അർജുൻ, മഹേഷ് ബാബു, രശ്മിക മന്ദാന, സാമന്ത്, പ്രഭാസ്, വിജയ് ദേവരക്കൊണ്ട എന്നിങ്ങനെ ദക്ഷിണേന്ത്യൻ താര നിരയ്ക്കാണ് പരസ്യ ലോകത്ത് ഇന്ന് ഡിമാൻഡ്.കൊക്കോ കോള, ഫ്രൂട്ടി, കിംഗ്ഫിഷർ, റെഡ്ബസ്, മക്ക്‌ഡോണൾഡ്‌സ്, ബോട്ട് എന്നീ മുൻനിര ബ്രാൻഡുകളിലെല്ലാം തെലുങ്ക് താരങ്ങളാണ് അഭിനയിച്ചിരിക്കുന്നത്.

കൊക്കോ കോളയുടെ അടുത്ത പരസ്യ ചിത്രത്തിൽ അല്ലു അർജുനാകും എത്തുക. അല്ലുവിൻ്റെ മുഖം തന്നെയാകും ഹിന്ദിയിലെ പരസ്യത്തിലും നൽകുകയെന്ന് കൊക്കൊ കോളയുടെ മാർക്കറ്റിംഗ് മേധാവി അർണബ് റോയ് പ്രതികരിച്ചു. 365 കോടി രൂപയാണ് അല്ലു അർജുൻ്റെ പുഷ്പ ബോക്‌സ് ഓഫിസിൽ നിന്ന് നേടിയത്. ഇതിന് പിന്നാലെ കോക്കോ കോള താരത്തെ വച്ച് ഒരു പരസ്യചിത്രം പുറത്തിറക്കിയിരുന്നു. ഈ ഗാനത്തിന് മാത്രം 30 മില്യൺ കാഴ്ച്ചക്കാരേയാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.

ബ്രാൻഡ് അംബാസിഡർമാരെ തെരഞ്ഞെടുക്കുമ്പോൾ കമ്പനികൾ ഒരിക്കലും ഇവരുടെ ജന്മദേശം നോക്കില്ലെന്നും താരമൂല്യമാണ് പരിഗണിക്കുകയെന്നും ടി.എ.എം ആഡെക്‌സ് മീഡിയ റിസർച്ച് ചീഫ് എക്‌സിക്യൂട്ടിവ് എൽ.വി കൃഷ്ണൻ എക്കണോമിക് ടൈംസിനേട് പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *