Categories
Gulf

അന്താരാഷ്‌ട്ര ബോഡി ഫിറ്റ്നസ് മത്സരത്തിൽ അഫ്‌റാസ് മരവയലിന് രണ്ടാം സ്ഥാനം

ദുബായ്: ഇന്റർനാഷണൽ ഫിറ്റ്നസ് ബോഡി ബിൽഡ് ഫെഡറേഷൻ അർമേനിയയിൽ വെച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര ബോഡി ബിൽഡിംഗ് മത്സരത്തിൽ അഫ്‌റാസ് മരവയൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. യു എ ഇയിൽ നടന്ന് വരാറുള്ള ദേശീയ, അന്താരാഷ്ട്ര ബോഡി ഫിറ്റ്നസ് മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ ഇതിന് മുമ്പും അഫ്‌റാസ് കരസ്ഥമാക്കി ഈ മേഖലയിൽ തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
കഠിനമായ പരിശ്രമത്തിലൂടെ പരിശീലനങ്ങൾ നേടിയാണ് അഫ്‌റാസ് ഈ മേഖലയിൽ തൻ്റെ കഴിവുകൾ പ്രകടിപ്പിക്കുന്നത്. ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റിയായ വോളോഗോങ് യൂണിവേഴ്സിറ്റിയിൽ നിന്നും അഫ്‌റാസ് ബിരുദ പഠനം പൂർത്തിയാക്കി. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സഫാ ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിങ് ഡയറക്റ്ററും, കാസറഗോഡ് സി.എച്ച് സെന്റർ ഡയറക്റ്റർ ബോർഡ് അംഗം, ദുബായ് മേൽപറമ്പ് ജമാഅത്ത് കമ്മിറ്റി ട്രഷറർ, ജിംഖാന ഗൾഫ് ചാപ്റ്റർ പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഹനീഫ് മരവയലിൻ്റെ മകനാണ് അഫ്‌റാസ്.സമീറ കളനാട് മാതാവാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest