Categories
business local news

ലഹരിക്കെതിരെ ഫുട്‌ബോള്‍ ലഹരിയുമായി ബോചെയും മറഡോണയും കാസർകോടിൻ്റെ മണ്ണില്‍

ലക്കി ഡ്രോ വിജയിയായ അജ്‌സല്‍ അംജദിന് റോള്‍സ് റോയ്‌സ് കാറില്‍ ബോചെയോടൊപ്പം യാത്ര ചെയ്യാന്‍ അവസരം നല്‍കി.

മറഡോണയുടെ ‘ദൈവത്തിൻ്റെ കൈ’ ഗോള്‍ അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിൻ്റെ സ്വര്‍ണശില്‍പ്പവുമായി നവംബര്‍ 21 ന് തിരുവനന്തപുരത്തു നിന്ന് ആരംഭിച്ച ബോചെയുടെ ഖത്തര്‍ ലോകകപ്പിനായുള്ള യാത്ര കാസർകോടെത്തി . ഗവണ്മെന്റ് കോളേജിൽ വെച്ച് നടന്ന പരിപാടിയോടുകൂടി ബോചെയുടെ കേരളം പര്യടനം പൂർത്തിയായി.

ഡി. വൈ. എസ്.പി സുനിൽ കുമാർ, കോളജ് പ്രിൻസിപ്പൽ ഡോ രമ, യൂണിയൻ അഡ്വൈസർ സുജാത എസ്, യൂണിയൻ ചെയർമാൻ വസീർ, പ്രസ്ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം എന്നിവർ യാത്രയ്ക്ക് ആശംസകളറിയിച്ചു. രാവിലെ കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ എത്തിച്ചേര്‍ന്ന യാത്രയ്ക്ക് കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത, ഡി.വൈ.എസ്പി ബി. ബാലകൃഷ്ണന്‍ നായര്‍, പ്രിന്‍സിപ്പല്‍ കെ.വി. മുരളി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ വിജയകുമാര്‍, യൂണിയന്‍ ചെയര്‍മാന്‍ വിനയ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

ലോക എയ്ഡ്ദിനാചരണത്തിൻ്റെ ഭാഗമായി കോളജിലെ എന്‍.എസ്.എസ് യൂനിറ്റ് എല്ലാവരെയും റെഡ് റിബണ്‍ ധരിപ്പിച്ചു. ചടങ്ങില്‍ ബോചെ ഫാന്‍സ് ആപ്പിലെ സ്പിന്‍ & വിന്‍ ഗെയിം കളിച്ച് ഒരു ലക്ഷം രൂപ നേടിയ ജോബി ജോയ്ക്ക് ചെക്ക് കൈമാറി. തുടര്‍ന്ന് പെരിയ ഡോ. അംബേദ്കര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടന്ന ചടങ്ങില്‍ പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷന്‍, പ്രിന്‍സിപ്പല്‍ ഡോ. ജയചന്ദ്രന്‍ കീഴോത്ത്, അംബേദ്കര്‍ എജ്യുകേഷണല്‍ ട്രസ്റ്റ് പ്രിന്‍സിപ്പല്‍ ഡോ. രാമസ്വാമി, അസിസ്റ്റന്റ് പ്രൊഫസര്‍ എ.വി. ശിവപ്രസാദ്, അഡ്മിനിസ്‌ട്രേറ്റര്‍ വിധുലറാണി എന്നിവര്‍ പങ്കെടുത്തു.

ലക്കി ഡ്രോ വിജയിയായ അജ്‌സല്‍ അംജദിന് റോള്‍സ് റോയ്‌സ് കാറില്‍ ബോചെയോടൊപ്പം യാത്ര ചെയ്യാന്‍ അവസരം നല്‍കി. മറഡോണയുടെ സ്വര്‍ണശില്‍പ്പത്തിന് മുമ്പില്‍ നിന്നും സെല്‍ഫിയെടുത്തും പ്രത്യേകം തയ്യാറാക്കിയ ഗോള്‍പോസ്റ്റിലേക്ക് ഗോളുകള്‍ അടിച്ചുകൊണ്ടും ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തും വിദ്യാര്‍ത്ഥികള്‍ യാത്രയുടെ ഭാഗമായി. ആവേശകരമായ സ്വീകരണമാണ് യാത്രയ്ക്ക് ഓരോ സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും ലഭിച്ചത്. കേരള പര്യടനം പൂര്‍ത്തിയാക്കിയ ബോചെയും സംഘവും മംഗലാപുരം, ഗോവ വഴി മുംബൈയിലേക്ക് യാത്ര തിരിച്ചു. ബോചെ & മറഡോണ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റാണ് യാത്ര സംഘടിപ്പിക്കുന്നത്.

ക്യാമ്പസ് ക്യാംപെയ്നിൻ്റെ ഭാഗമായി ‘ലഹരിക്കെതിരെ ഫുട്‌ബോള്‍ ലഹരി’ എന്ന മറഡോണയുടെ സന്ദേശത്തെ പിന്തുണച്ചുകൊണ്ട് ’10 കോടി ഗോള്‍’ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായ് വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും ഈ ഉദ്യമത്തിന്റെ ഭാഗമാകുന്നു. ഇതോടൊപ്പം ഏവരും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുന്നുമുണ്ട്. ലഹരിക്കെതിരായി വിദ്യാര്‍ത്ഥികളെ അണിനിരത്താന്‍ തെരഞ്ഞെടുക്കപ്പെട്ട വിവിധ കലാലയങ്ങളിലൂടെ സഞ്ചരിച്ച് വിദ്യാര്‍ത്ഥികള്‍, കായികപ്രേമികള്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ഈ യാത്രയില്‍ പങ്കാളികളായി.

കൂടാതെ ‘ഇന്ത്യ അടുത്ത ലോകകപ്പ് ഫുട്‌ബോള്‍ കളിക്കും’ എന്ന ലക്ഷ്യത്തിനായി വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാനുള്ള പദ്ധതിക്കും ഈ യാത്രയില്‍ ബോചെ തുടക്കം കുറിക്കും. മറഡോണയുടെ സന്ദേശവുമായുള്ള ഈ യാത്ര കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് കര്‍ണാടകം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ വഴി മുംബൈയില്‍ എത്തും. അവിടെ നിന്ന് വിമാനമാര്‍ഗം ഖത്തറിലെത്തും. ഖത്തറിലെ പ്രധാന സ്റ്റേഡിയങ്ങള്‍ക്ക് മുന്നില്‍ മറഡോണയുടെ ശില്‍പ്പം പ്രദര്‍ശിപ്പിക്കുകയും തുടര്‍ന്ന് അവിടെയുള്ള പ്രമുഖ മ്യൂസിയത്തിന് ശില്‍പ്പം കൈമാറുകയും ചെയ്യും.

പ്രത്യേകം തയ്യാറാക്കിയ തുറന്ന വാഹനത്തില്‍ 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ ബോചെയുടെയും ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെയും ശില്‍പ്പങ്ങളുണ്ടായിരിക്കും. ഈ ശില്‍പ്പങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് ബോചെയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തും ടാഗ് ചെയ്തും കൊണ്ട് പോസ്റ്റ് ചെയ്യുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് സ്വര്‍ണ ഫുട്ബോള്‍ സമ്മാനമായി നേടാം.

താല്‍പര്യമുള്ളവര്‍ക്ക് ഈ യാത്രയെ ഇഷ്ടമുള്ള ദൂരം വാഹനങ്ങളില്‍ അനുഗമിക്കാവുന്നതാണ്. ഇത് റീല്‍സ് ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ ബോചെയെ ഫോളോ ചെയ്തും ടാഗ് ചെയ്തും കൊണ്ട് പോസ്റ്റ് ചെയ്യാം. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് നറുക്കെടുപ്പിലൂടെ ഖത്തറിലേക്കുള്ള വിമാനടിക്കറ്റും വേള്‍ഡ് കപ്പ് ഫുട്ബോള്‍ മത്സരം കാണാനുള്ള എന്‍ട്രി പാസും സമ്മാനമായി ലഭിക്കും. യാത്രയുടെ ഓരോ ദിവസത്തെ പരിപാടികളും മറ്റ് വിവരങ്ങളും ദിവസേന ബോചെയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ ലഭ്യമാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest