Categories
business

ബോബി ചെമ്മണൂർ ജ്വല്ലേഴ്സ് മാനന്തവാടിയിൽ പ്രവർത്തനമാരംഭിച്ചു

ഡയമണ്ട് പർച്ചേസ് ചെയ്യുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 3 പേർക്ക് സൗജന്യ റോൾസ് റോയ്സ് യാത്രക്കുള്ള അവസരവും ലഭിക്കും.

മാനന്തവാടി: ബോബി ചെമ്മണൂർ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം മാനന്തവാടിയിൽ 812 കിലോമീറ്റർ റൺ യുനീക് വേൾഡ് റെക്കോർഡ് ഹോൾഡറും ഗിന്നസ് റെക്കോർഡ് ഫോർ വേൾഡ് പീസ് ജേതാവുമായ ഡോ. ബോബി ചെമ്മണൂർ ഉദ്ഘാടനം ചെയ്തു. മാനന്തവാടി എം.എൽ.എ ഒ.ആർ കേളു, മുൻസിപ്പൽ ചെയർപേഴ്സൺ ഇ.കെ രത്നവല്ലി, മുനിസിപ്പൽ വൈസ് ചെയർമാൻ പി.വി.എസ് മൂസ, മുൻസിപ്പൽ കൗൺസിലർമാരായ സിനി ബാബു, അഡ്വ: സിന്ധു സെബാസ്റ്യൻ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

സ്വർണത്തിന്‍റെ ആദ്യവില്പന മെറി ആന്റണി ഡയമണ്ടിന്‍റെ ആദ്യവില്പന റംഷിത ഷൗക്കത്ത് എന്നിവർ നിർവഹിച്ചു. ചടങ്ങിൽ ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിന്‍റെ നേതൃത്വത്തിൽ നിർധനരായ രോഗികൾക്കുള്ള ധനസഹായ വിതരണം ഡോ. ബോബി ചെമ്മണൂർ നടത്തി. മാനന്തവാടി മൈസൂർ റോഡിലുള്ള മാൾ ഓഫ് കല്ലാട്ടിൽ പ്രവർത്തനമാരംഭിച്ച ഷോറൂമിൽ ഉദ്ഘാടനത്തോടനുബന്ധിച്ച് ഫിബ്രവരി 28 വരെ നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.

BIS ഹാൾമാർക്ക്ഡ് 916 സ്വർണാഭരണങ്ങൾ ഹോൾസെയിൽ വിലയിലും ഡയമണ്ട് ആഭരണങ്ങൾ പണിക്കൂലിയിൽ 50 % ഡിസ്കൗണ്ടോടുകൂടിയും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനോടൊപ്പം വിവാഹപാർട്ടികൾക്ക് പ്രത്യേക ആനുകൂല്യങ്ങളും നൽകും. ജനുവരി 6 മുതൽ ഫെബ്രുവരി 28 വരെ പർച്ചേസ് ചെയ്യുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്വർണ സമ്മാനങ്ങളും 25 ഭാഗ്യശാലികൾക്ക് ഓക്സിജൻ റിസോർട്ടുകളിൽ സൗജന്യ താമസത്തിനുള്ള അവസരവും ലഭിക്കും. കൂടാതെ ഡയമണ്ട് പർച്ചേസ് ചെയ്യുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 3 പേർക്ക് സൗജന്യ റോൾസ് റോയ്സ് യാത്രക്കുള്ള അവസരവും ലഭിക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *