Categories
business Kerala news

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിൻ്റെ ഏറ്റവും പുതിയ ഷോറൂം തൃപ്രയാറില്‍

തൃശൂര്‍: 161 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിൻ്റെ ഏറ്റവും പുതിയ ഷോറൂം തൃപ്രയാറില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഉദ്ഘാടനം നവംബര്‍ 21 വ്യാഴാഴ്ച രാവിലെ 10.30 ന് ബോചെയും സിനിമാതാരം ശ്വേത മേനോനും ചേര്‍ന്ന് നിര്‍വ്വഹിക്കും. ഡയമണ്ട് ആഭരണങ്ങളുടെ ആദ്യ വില്‍പ്പന എം.ആര്‍. ദിനേശന്‍ (പ്രസിഡന്റ്, നാട്ടിക ഗ്രാമപഞ്ചായത്ത്), സ്വര്‍ണാഭരണങ്ങളുടെ ആദ്യ വില്‍പ്പന രജനി ബാബു (വൈസ് പ്രസിഡന്റ്, നാട്ടിക ഗ്രാമപഞ്ചായത്ത്) എന്നിവര്‍ നിര്‍വ്വഹിക്കും. ഗ്രീഷ്മ സുഗിലേഷ് (വാര്‍ഡ് മെംബര്‍), അബ്ദുല്‍ അസീസ് (പ്രസിഡന്റ്, ഗോള്‍ഡ് അസോസിയേഷന്‍, തൃപ്രയാര്‍), ഡാലി ജോണ്‍ (പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി, തൃപ്രയാര്‍) എന്നിവര്‍ ആശംസകളറിയിക്കും. അനില്‍ സി.പി. (ജി.എം. മാര്‍ക്കറ്റിംഗ്, ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്) സ്വാഗതവും ജോജി എം.ജെ. (പി.ആര്‍.ഒ.) നന്ദിയും അറിയിക്കും. ഉദ്ഘാടനവേളയില്‍ തൃപ്രയാറിലെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ രോഗികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്ന ധനസഹായം ബോചെ വിതരണം ചെയ്യും.

അതിശയിപ്പിക്കുന്ന നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് ഉദ്ഘാടനത്തിൻ്റെ ഭാഗമായി ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. HUID മുദ്രയുള്ള 916 സ്വര്‍ണാഭരണങ്ങള്‍ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ സ്വന്തമാക്കാം. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ടൂവീലറുകള്‍, ടിവി, ഫ്രിഡ്ജ്, ഐഫോണുകള്‍ എന്നീ സമ്മാനങ്ങള്‍. ബംബര്‍ സമ്മാനം മഹീന്ദ്ര ഥാര്‍. ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ട്. ഡയമണ്ട്, അണ്‍കട്ട്, പ്രഷ്യസ് ആഭരണങ്ങള്‍ പര്‍ച്ചേയ്‌സ് ചെയ്യുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ ദിവസേന ഒരു ഭാഗ്യശാലിക്ക് ഡയമണ്ട് റിംഗ് സമ്മാനം. ഈ ഓഫര്‍ 10 ദിവസത്തേക്ക് മാത്രം. ഉയരുന്ന സ്വര്‍ണവിലയില്‍ നിന്നും സംരക്ഷണം നല്‍കിക്കൊണ്ട് അഡ്വാന്‍സ് ബുക്കിംഗ് ഓഫര്‍. വിവാഹ പര്‍ച്ചേയ്‌സുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍. ഉദ്ഘാടനത്തിനെത്തുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 5 പേര്‍ക്ക് ഡയമണ്ട് റിംഗ് ലഭിക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *