Categories
business national news trending

അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ കോടതി റിമാൻഡ് ചെയ്തു; ആദ്യം ആശുപത്രിയിലേക്ക്, തുടർന്ന് ജയിലിലേക്ക്

കൊച്ചി: നടി ഹണി റോസിൻ്റെ ലൈം​ഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ്. ഇതോടെ പോലീസ് ബോബി ചെമ്മണ്ണൂരിനെ മെഡിക്കൽ പരിശോധനക്ക് വിദേയനാക്കി കാക്കനാട് ജില്ല ജയിലിലേക്ക് മാറ്റി. കോടതിയിൽ ദേഹാസ്വസ്ഥത ഉണ്ടായതിനെ തുടർന്നാണ് പോലീസ് ബോബിയെ വൈദ്യപരിശോധനയ്ക്ക് വിദേയനാക്കിയത്. സിനിമ നടി ഹണി റോസിനെ ലൈം​ഗികമായി അധിക്ഷേപിച്ച കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ബോബിയുടെ ജാമ്യാപേക്ഷ തള്ളിയത്. ഇന്നലെ രാവിലെയാണ് വയനാട് നിന്നും കൊച്ചി പോലീസ് ബോബിയെ കസ്റ്റഡിയിലെടുത്തത്. രാത്രിയോടെ കൊച്ചി സെൻട്രൽ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഹണി റോസ് വിഷയത്തിൽ മാധ്യമങ്ങളിൽ അടക്കം മാപ്പ് പറഞ്ഞ ബോബിയെ പോലീസ് മുകളിൽ നിന്നുള്ള ഉത്തരവ് അനുസരിച്ചാണ് നീങ്ങുന്നത്. ഹണി റോസ് വിഷയത്തിൽ സർക്കാർ കാണിക്കുന്ന അധിക പരിഗണന സാധാരണക്കാർക്കിടയിൽ ചർച്ചാ വിഷയമായിട്ടുണ്ട്. അതേസമയം ബോബി ചെമ്മണ്ണൂർ സോഷ്യൽ മീഡിയകളിൽ നടത്തുന്ന പ്രതികരണങ്ങൾ കോടതിയിൽ തിരിച്ചടിയാവുകയാണുണ്ടായത്. ഉത്തരവിൽ നാളെ അപ്പീൽ നൽകുമെന്ന് ബോബിയുടെ അഭിഭാഷകൻ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest