Categories
news

ഹരിയാനയിൽ കർഷക സമരത്തിനിടയിലേക്ക് ബി.ജെ.പി എം.പിയുടെ കാർ ഓടിച്ചു കയറ്റി; ഒരാൾക്ക് പരിക്ക്

പരിപാടി കഴിഞ്ഞ് നേതാക്കൾ മടങ്ങിപ്പോകുമ്പോഴാണ് കർഷകർക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റിയതെന്ന് കർഷകർ പറയുന്നു.

ഉത്തർപ്രദേശിന് പിന്നാലെ ഹരിയാനയിലേയും കർഷക സമരത്തിനിടയിലേക്ക് കാർ ഓടിച്ചു കയറ്റി. ബി.ജെ.പി എം.പി നയബ് സൈനിയുടെ കാറാണ് സമരത്തിനിടയിലേക്ക് ഓടിച്ചുകയറ്റിയതെന്ന് കർഷകർ പറഞ്ഞു. അപകടത്തിൽ ഒരു കർഷകന് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ഉടൻ കേസെടുക്കണമെന്നും അല്ലെങ്കിൽ ഒക്ടോബർ 10 ന് പൊലീസ് സ്റ്റേഷൻ ഉപരോധിക്കുമെന്നും കർഷകർ പറഞ്ഞു.

കുരുക്ഷേത്ര എം.പിയായ നയബ് സൈനിയും ഖനനമന്ത്രി മൂൾ ചന്ദ് ശർമയും മറ്റ് നേതാക്കളും അംബാലയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ വന്നതായിരുന്നു. കാർഷിക നിയമത്തിനെതിരെ ഇവിടെ ദിവസങ്ങളായി കർഷകർ സമരത്തിലാണ്. പരിപാടി കഴിഞ്ഞ് നേതാക്കൾ മടങ്ങിപ്പോകുമ്പോഴാണ് കർഷകർക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റിയതെന്ന് കർഷകർ പറയുന്നു.

യു.പിയിൽ കാർഷികനിയമങ്ങൾക്കെതിരെ നടന്ന കർഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. നാല് കർഷകരുൾപ്പെടെ എട്ടുപേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിഷേധം കനക്കുന്നതിനിടെയാണ് ഹരിയാനയിലും സമാന സംഭവം ആവർത്തിക്കുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *