Categories
ബിഷപ്പിനെ വിമാന താവളത്തിൽ ഇ.ഡി തടഞ്ഞു; കള്ളപ്പണ കേസിൽ അന്വേഷണം നേരിടുന്നതിനാൽ വിദേശത്തേക്ക് പോകരുതെന്ന നിർദ്ദേശം അവഗണിച്ചതിന്
അങ്കമാലി അതിരൂപത മെത്രാപോലീത്തൻ വികാരിയ്ക്കെതിരായ നടപടി ചർച്ച ചെയ്യാനാണ് വത്തിക്കാൻ സ്ഥാനപതി എത്തിയത്
Trending News
തിരുവനന്തപുരം: സി.എസ്.ഐ ബിഷപ്പ് ധർമരാജ് റസാലത്തെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇ.ഡി തടഞ്ഞു. കള്ളപ്പണ കേസില്‍ അന്വേഷണം നേരിടുന്നതിനിടെ യു.കെയിലേക്ക് പോകാൻ ശ്രമിക്കുമ്പോഴാണ് ബിഷപ്പിനെ ഇ.ഡി തടഞ്ഞത്. കള്ളപ്പണ കേസിൽ അന്വേഷണം നേരിടുന്നതിനാൽ വിദേശത്തേക്ക് പോകരുതെന്ന നിർദ്ദേശം അവഗണിച്ചായിരുന്നു യാത്ര. വ്യാഴാഴ്‌ച കൊച്ചിയിൽ ഹാജരാകാൻ ബിഷപ്പിന് നിർദേശം നൽകി.
Also Read
കഴിഞ്ഞ ദിവസം സി.എസ്.ഐ സഭാ ആസ്ഥാനത്ത് 13 മണിക്കൂറോളം ഇ.ഡി റെയ്‌ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെ രാത്രി യു.കെയിലേക്ക് പോവാന്‍ ശ്രമിച്ച ബിഷപ് ധര്‍മ്മരാജ് റസാലത്തെ ഇ.ഡി തടയുകയായിരുന്നു.
സഭാ സെക്രട്ടറി പ്രവീണ്‍, കാരക്കോണം മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ബെനറ്റ് എബ്രഹാം എന്നിവരുടെ വീടുകളില്‍ ഇ.ഡി പരിശോധന നടത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലമാണ് ഒന്നാം പ്രതി. സഭാ സെക്രട്ടറി പ്രവീണ്‍, കാരക്കോണം മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ബെനറ്റ് എബ്രഹാം എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്.
വത്തിക്കാൻ സ്ഥാനപതി കൊച്ചിയിലെത്തി. ബിഷപ്പ് ആൻ്റെണി കരിയില്‍ സ്ഥാനമൊഴിയാൻ വത്തിക്കാൻ്റെ സമ്മർദ്ദവുമുണ്ട്. എറണാകുളം അങ്കമാലി അതിരൂപത മെത്രാപോലീത്തൻ വികാരിയ്ക്കെതിരായ നടപടി ചർച്ച ചെയ്യാനാണ് വത്തിക്കാൻ സ്ഥാനപതി കൊച്ചിയിലെത്തിയത്.
വത്തിക്കാന്‍റെ ഇന്ത്യൻ സ്ഥാനപതി ലെയൊപോൾഡ് ജിറെല്ലിയാണ് ബിഷപ്പ് ആന്‍റണി കരിയിലിനെ കാണുക. കർദ്ദിനാൾ വിരുദ്ധ സമരങ്ങളെ പിന്തുണച്ചതിനും സിനഡ് തീരുമാനം പരസ്യമായി ലംഘിച്ചതുമാണ് ബിഷപ്പിനെതിരായ നടപടിയ്ക്ക് കാരണമെന്നാണ് നിഗമനം.
മെത്രാപോലീത്തൻ വികാരി സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന് കഴിഞ്ഞ ആഴ്‌ച ബിഷപ്പിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ ബിഷപ് മറുപടി നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് മാർ ആന്‍റണി കരിയിലിനെ നേരിൽ കാണാൻ വത്തിക്കാൻ സ്ഥാനപതി എത്തിയത്. എന്നാൽ ഭയപ്പെടുത്തി രാജി വാങ്ങാൻ അനുവദിക്കില്ലെന്ന് കർദ്ദിനാൾ വിരുദ്ധ വിഭാഗം വൈദികർ വ്യക്തമാക്കിയിട്ടുണ്ട്. ബിഷപ്പിനെ കണ്ട് രാജി വെക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Sorry, there was a YouTube error.