Categories
local news news

കളക്ടറേറ്റിൽ ജൽ ശക്തികേന്ദ്രം, കേന്ദ്ര പ്രതിനിധി ബിപിൻ മേനോൻ ഉദ്ഘാടനം ചെയ്‌തു

കാസറഗോഡ്: ജൽ ശക്തി അഭിയാൻ വിലയിരുത്താൻ ജില്ലയിൽ സന്ദർശനം നടത്തുന്ന കേന്ദ്ര പ്രതിനിധികളായ ബിപിൻ മേനോൻ കെ.അനീഷ എന്നിവർ ജില്ലാ കളക്ടർ കെ.ഇമ്പശേഖറുടെ ചേമ്പറിൽ അവലോകനം നടത്തി. വിവിധ വകുപ്പുകൾ സി.പി.സി.ആർ.ഐ നബാർഡ് എന്നിവയുടെ പ്രതിനിധികൾ അവലോകന യോഗത്തിൽ പങ്കെടുത്തു. ജൽശക്തി അഭിയാൻ്റെ ഭാഗമായി കാസർകോട് ജില്ലയിൽ ഭൂജല സംരക്ഷണത്തിനും പരിപോഷണത്തിനും ജില്ലാഭരണ സംവിധാനം നടത്തുന്ന പ്രവർത്തനങ്ങളിൽ കേന്ദ്രസംഘം സംതൃപ്തി രേഖപ്പെടുത്തി ‘ കളക്ടറുടെ ചേമ്പറിൽ നടന്ന ജലശക്തി അഭിയാൻ അവലോകന യോഗത്തിൽ കേന്ദ്ര പ്രതിനിധികൾ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. യോഗത്തിനു ശേഷം കളക്ടറേറ്റിൽ ജലശക്തി കേന്ദ്ര ഉദ്ഘാടനം ചെയ്ത കേന്ദ്ര പ്രതിനിധിയായ നോയ്ഡ പ്രത്യേക സാമ്പത്തിക മേഖല വികസന കമ്മീഷണർ ബിപിൻ മേനോൻ ജില്ലാ കളക്ടർ കെ.ഇമ്പശേഖറും ടീമും നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.

കേന്ദ്ര പ്രതിനിധിയായ ശാസ്ത്രജ്ഞ കെ.അനീഷ ജില്ലാ കളക്ടർ കെ.ഇമ്പശേഖർ തുടങ്ങിയവരും ജൽശക്തികേന്ദ്ര ഉദ്ഘാടനത്തിൽ പങ്കെടുത്തു. ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ ജില്ലയിൽ ഭൂജല സംരക്ഷണത്തിനും ജലസ്രോതസുകളുടെ സംരക്ഷണത്തിനും ഭൂജല പരിപോഷണത്തിനും നടത്തുന്ന പ്രവർത്തനങ്ങൾ ജലശക്തി അഭിയാൻ ജില്ലാ നോഡൽ ഓഫീസറായ ഭൂജല വകുപ്പ് ജില്ലാ ഓഫീസർ ബി.അരുൺദാസ് വിശദീകരിച്ചു. കേന്ദ്ര സംഘത്തോടൊപ്പം JSA ജില്ലാ നോഡൽ ഓഫിസർ കൂടിയായ ഭൂജല വകുപ്പ് ജില്ലാ ഓഫ്സർ ബി.അരുൺ ദാസ്, അസി. എക്സിക്യുട്ടീവ് എഞ്ചിനീയർ ഒ രതീഷ് ജൂനിയർ ഹൈഡ്രോ ജിയോളജിസ്റ്റ് ഫൈസൽ, നബാർഡ് DGM ഷാരോൺ വാസ്, CRD പ്രതിനിധി Dr.ശശികുമാർ ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ കെ.ബാലകൃഷ്ണൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest