Categories
ഉപ്പളയിലെ അസ്കർ അലിയുടെ അറസ്റ്റിൽ ഞെട്ടി നാട്ടുകാർ; കുടുംബത്തെ അടുത്തറിയുന്ന പലർക്കും വിശ്വസിക്കാനാവാത്ത അവസ്ഥ; കാസർഗോഡ് ജില്ലയുടെ ചരിത്രത്തിൽ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട, വിരൽ ചൂണ്ടുന്നത്.?
Trending News
ഭരണസമിതിക്കെതിരെ ഗുരുതര ആരോപണം; കാസർകോട് ജില്ലാ പഞ്ചായത്തിലെ അഴിമതിയും വിവേചനവും അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ്
ഓട്ടോ ഡ്രൈവർ സത്താറിൻ്റെ കുടുംബത്തെ പി.വി അൻവർ സന്ദർശിച്ചു; പ്രതികരണ ശേഷിയില്ലാത്ത കാസർകോട്ടുകാർക്ക് മന്തി തിന്നാനെ നേരമുള്ളൂ എന്ന വിമർശനം; എം.എൽ.എയെ സ്വീകരിക്കാൻ നിരവധിപേർ
മാധ്യമങ്ങൾ പ്രതിപക്ഷത്തിൻ്റെ ധർമ്മം ചെയ്യണം; കാസർഗോഡ് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് സാനു എസ്.പണിക്കർ
കാസർകോട്: ഉപ്പളയിൽ കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയത് ഒരു നാടിനെ ഞെട്ടിച്ച മയക്കുമരുന്ന് ശേഖരം. വ്യക്തമായ വിവരം ലഭിച്ച പോലീസ് വീട് പരിശോധിച്ചതിൽ നിന്നാണ് മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയ ലഹരി ഉത്പന്നങ്ങൾ കണ്ടെത്തി പിടികൂടിയത്. ഇതിൽ അസ്കർ അലി എന്ന യുവാവാണ് അറസ്റ്റിലായത്. അസ്കർ അലിയുടെ അറസ്റ്റോടെ ഞെട്ടിയിരിക്കുകയാണ് അദ്ദേഹത്തിൻ്റെ കുടുംബവും നാട്ടുകാരും. സാമ്പത്തികമായി ഭദ്രതയുള്ള കുടുംത്തിലെ അംഗമായ അസ്‌കർ അലി എങ്ങനെ ഈ സംഘത്തിൽപെട്ടു എന്നാണ് നാട്ടുകാരുടെ ചോദ്യം. സാധാരണ ഉപ്പളയിലെയും കാസർകോട്ടെയും ചില യുവാക്കൾ ലഹരിക്ക് അടിമപ്പെട്ട് കൂടുതൽ പണം സമ്പാദിക്കാനും ആർഭാട ജീവിതം നയിക്കാനുമാണ് ലഹരി കടത്തിലേക്ക് ഇറങ്ങുന്നതും പിന്നീട് പോലീസ് പിടിയിലാകുന്നതും. എന്നാൽ അസ്‌കർ അലി ഇതുവരെ ലഹരി ഉപയോഗിക്കുന്നത്, ഒരു സിഗരറ്റ് വലിക്കുന്നത് പോലും കണ്ടിട്ടില്ല എന്നാണ് സമീപ വാസികൾ പറയുന്നത്. മയക്കുമരുന്ന് കച്ചവടത്തിൽ ഇറങ്ങി എന്നത് അത്ഭുതപ്പെടുത്തുന്ന സംഭവം എന്നാണ് പലരും പറയുന്നത്. നിജസ്ഥിതി എന്തെന്നത് വ്യക്തമായ അന്വേഷണത്തിലുടെ പുറത്തുവരേണ്ടതുണ്ട്. ഇടക്കിടെ വിദേശ യാത്ര അസ്‌കർ അലി നടത്താറുണ്ടെന്നാണ് ചിലർ സൂചിപ്പിക്കുന്നത്. അതും മയക്കുമരുന്നുമായും ബന്ധമുണ്ടോ എന്നതും വ്യക്തമല്ല. പണത്തിന് ബുദ്ധിമുട്ടില്ലാത്ത കുടുംബ പശ്ചാത്തലമായതിനാൽ ആർക്കും ഇതുവരെ സംശയം തോന്നിയില്ല എന്നത് മറ്റൊരു യാഥാർഥ്യമാണ്.
Also Read
അതീവ രഹസ്യമായി പോലീസ് നടത്തിയ നീക്കം: സെപ്റ്റംബർ 20 നാണ് മേൽപ്പറമ്പ് ഇൻസ്പെക്ടർ സന്തോഷ്, മഞ്ചേശ്വരം സബ് ഇൻസ്പെക്ടർ നിഖിൽ, എന്നിവരുടെ നേതൃത്വത്തിൽ ഉപ്പള പത്തോഡിയിലെ അസ്കർ അലിയുടെ വീട് പോലീസ് പരിശോധിക്കുന്നത്. റൈഡിൽ മയക്കുമരുന്ന് പിടിച്ചെടുക്കുകയും അസ്കർ അലിയെ അറസ്റ്റ് ചെയ്തുകായും ചെയ്തു. ഈ കാര്യം ജില്ലാ പോലിസ് മേധാവി ഡി. ശിൽപ വാർത്ത സമ്മേളനത്തിൽ മാധ്യമങ്ങളെ അറിയിച്ചു. ഇയാളുടെ വീട്ടിൽ മയക്കുമരുന്നു സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് സ്ക്വഡ് അംഗങ്ങളായ നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി എന്നിവരുടെ നിരീക്ഷണത്തിലായിരുന്നു പ്രതിയുടെ വീടും പരിസരവും. പരിശോധനയിൽ MDMA 3 കിലോഗ്രാം 409 ഗ്രാം, ഗ്രീൻ ഗഞ്ച: 640 ഗ്രാം, കോക്കെയ്ൻ: 96.96 ഗ്രാം, കാപ്‌സ്യൂളുകൾ: 30 ഏണ്ണo, എന്നിവയാണ് പിടിച്ചെടുത്തത്. ഈ മയക്കുമരുന്നുകളുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്, ഇതിൽ ഉൾപ്പെട്ട കൂടുതൽ പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടുണ്ടെങ്കിലും കേസിൻ്റെ അന്വേഷണം പുരോഗമിക്കുന്നതിനാൽ തൽക്കാലം വിവരങ്ങൾ പരസ്യപ്പെടുത്താൻ സാധ്യമല്ല എന്നാണ് പോലീസ് മേധാവി അറിയിച്ചത്. SHO സന്തോഷ് (മെൽപറമ്പ), എസ്.ഐ നിഖിൽ (മഞ്ചേശ്വരം), SCPO പ്രതീഷ് ഗോപാൽ (എസ്.ബി കാസർഗോഡ്),
SCPI പ്രദീപൻ (മെൽപറമ്പ), WPCPO വന്ദന (മഞ്ചേശ്വരം), എ.എസ്.ഐ മധു (മഞ്ചേശ്വരം), എ.എസ്.ഐ പ്രസാദ് (വിദ്യാനഗർ), SCPO ധനേഷ് (മഞ്ചേശ്വരം), എ.എസ്.ഐ സുമേഷ് രാജ് (മഞ്ചേശ്വരം), സി.പി.ഒ നിതീഷ് (മഞ്ചേശ്വരം), സി.പി.ഒ പ്രഷോബ് (മഞ്ചേശ്വരം), സി.പി.ഒ നിതിൻ (മഞ്ചേശ്വരം), എസ്.ഐ സലീം (മഞ്ചേശ്വരം) എന്നിവർ റെയ്ഡിൽ പങ്കെടുത്തു. കാസർഗോഡ് ജില്ലയുടെ ചരിത്രത്തിൽ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇത്. പെട്ടന്ന് പണം ഉണ്ടാക്കാൻ തെരഞ്ഞെടുക്കുന്ന എളുപ്പ വഴിയായി കഞ്ചാവ്, മയക്കുമരുന്ന്, പാൻമസാല, സ്വർണ്ണം കടത്ത് തുടങ്ങിയവ മാറിയിട്ടുണ്ട്. ഈ വേട്ടയുടെ പലരും നിരീക്ഷണത്തിലാവുകയാണ്. കാര്യമായ പണിയില്ലാതെ, എന്നാൽ നല്ല ജീവിതം നയിക്കുന്നവർ. ആർഭാട ജീവിതം നയിക്കുന്ന യുവാക്കൾ തുടങ്ങിയവരിലേക്കും അന്വേഷണം വ്യാപിക്കാൻ ഇടയുണ്ട്.
Sorry, there was a YouTube error.