Categories
local news

ശോച്യാവസ്ഥയിലായ ചിറ്റാരിക്കാല്‍ ഭീമനടി റോഡ് കളക്ടര്‍ ഭണ്ഡാരി സ്വാഗത് സന്ദര്‍ശിച്ചു

ഇതുവഴി ഈ റോഡിലൂടെ സര്‍വീസ് തുടരാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ബസുകള്‍ സമരത്തിലേക്ക് കടന്നിരുന്നു.

കാസർകോട്: ശോച്യാവസ്ഥയിലായ ചിറ്റാരിക്കാല്‍ ഭീമനടി റോഡ് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് സന്ദര്‍ശിച്ചു. റോഡ് ശോച്യാവസ്ഥയിലായതിനെത്തുടര്‍ന്ന് വാഹന ഗതാഗതം നിലച്ചിരുന്നു. ഇതേത്തുടര്‍ന്ന് ബസുകള്‍ കുന്നുംകൈ വഴിയാണ് സര്‍വീസ് നടത്തിയിരുന്നത്.

ഇതുവഴി ഈ റോഡിലൂടെ സര്‍വീസ് തുടരാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ബസുകള്‍ സമരത്തിലേക്ക് കടന്നിരുന്നു. ഈ സാഹചര്യത്തിലാണ് കളക്ടറുടെ സന്ദര്‍ശനം. ചിറ്റാരിക്കാൽ നർക്കിലക്കാട് വരെ 10 കിലോമീറ്ററോളം സഞ്ചരിച്ച് സ്ഥിതിഗതികൾ കളക്ടർ വിലയിരുത്തി. പൊതു ജനങ്ങൾ വിദ്യാർത്ഥികൾ ബസ്സുടമകൾ എന്നിവരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

വെള്ളരിക്കുണ്ട് ജോയിന്റ് ആര്‍.ടി.ഒ മേഴ്‌സിക്കുട്ടി സാമുവല്‍, പി.ഡബ്ല്യൂ.ഡി , കിഫ്ബി ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ബസ് ഉടമകൾ, പൊതു ജനങ്ങള്‍ തുടങ്ങിയവര്‍ അനുഗമിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *