Categories
ഭെൽ ഇ.എം.എൽ : വിഷയത്തിൽ ഇടപെടും, കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തും: മുഖ്യമന്ത്രി
വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജനും എം.എൽ.എമാർക്കും, ട്രേഡ് യൂണിയൻ നേതാക്കൾക്കും ഉറപ്പ് നൽകി.
Trending News
സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് സർക്കാർ ഉത്തരവ്; ബി.ജെ.പി പിന്തുണയോടെ അധികാരം പിടിച്ച ആന്ധ്രയിൽ സംഭവിക്കുന്നത്..
മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിൻ; കാസറഗോഡ് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മെഗാ ശുചീകരണം
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതി; 9 മരണം റിപ്പോർട്ട് ചെയ്തു; രക്ഷാപ്രവർത്തനം തുടരുന്നു; ജാഗ്രതയിൽ കേരളവും
തിരുവനന്തപുരം: സംയുക്ത സംരംഭമായ കാസർകോട് ഭെൽ ഇ എം.എൽ കമ്പനി ഏറ്റെടുക്കൽ നടപടി കേന്ദ്രത്തിന്‍റെ അനുമതി കിട്ടാതെ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജനും എം.എൽ.എമാർക്കും, ട്രേഡ് യൂണിയൻ നേതാക്കൾക്കും ഉറപ്പ് നൽകി.
Also Read
എം.എൽ.എ.മാരായ എൻ.എ.നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമൻ, എം.രാജഗോപാലൻ എന്നിവരുടെ നേതൃത്വത്തിൽ തൊഴിലാളി സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രിയുടെയും വ്യവസായ വകുപ്പ് മന്ത്രിയുടെയും ഉറപ്പ്.
കമ്പനി കൈമാറ്റം പൂർത്തിയായാൽ കമ്പനി പുനരുദ്ധരിക്കാനും ജീവനക്കാരുടെ ശമ്പളമുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അനുവദിക്കാനും സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും
ഏറ്റെടുക്കൽ വിഷയത്തിൽ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തൊഴിലാളി യൂണിയൻ നേതാക്കളായ കെ.പി.മുഹമ്മദ് അഷ്റഫ് ,വി രത്നാകരൻ, എ. വാസുദേവൻ, കെ.ജി.സാബു എന്നിവർ സംബന്ധിച്ചു.
Sorry, there was a YouTube error.