Categories
news

ശബരിമലയിലേക്ക് ഭാരത് ഗൗരവ് സ്വകാര്യ തീവണ്ടി ഓഗസ്റ്റില്‍ സര്‍വീസ് ആരംഭിക്കും

ചെന്നൈ: ശബരിമല തീർത്ഥാടന സൗകര്യത്തിനായി ചെന്നൈയിൽ നിന്ന് ചിങ്ങവനം റെയിൽവേ സ്റ്റേഷനിലേക്കുള്ള ഭാരത് ഗൗരവ് സ്വകാര്യ ട്രെയിൻ സർവീസ് ഓഗസ്റ്റിൽ ആരംഭിക്കും. ഭാരത് ഗൗരവ് സ്വകാര്യ ട്രെയിനുകൾ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് ഓടിക്കുന്ന സൗത്ത് സ്റ്റാർ റെയിൽ പ്രോജക്ട് ഓഫീസറായ എസ്‌ രവിശങ്കറാണ് ഇക്കാര്യം അറിയിച്ചത്.

ഓഗസ്റ്റ് 18, സെപ്റ്റംബർ 17, ഒക്ടോബർ 20, നവംബർ 17, ഡിസംബർ 1, 15 തീയതികളിലാണ് സർവീസ് നടത്തുക. റെയിൽ വേയാണ് ട്രെയിൻ ക്രമീകരിക്കുക. ലോക്കോ പൈലറ്റും ഗാർഡും റെയിൽവേയുടേതായിരിക്കും. റെയിൽവേയുടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ ഭാരത് ഗൗരവ് ട്രെയിനിന്‍റെ നിരക്ക് തത്കാൽ ടിക്കറ്റിനേക്കാൾ 20 ശതമാനം കൂടുതലായിരിക്കും.

0Shares