Categories
entertainment Kerala news

ഭ്രമയുഗ’ത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍; ഒരിക്കലും മമ്മൂക്ക ആ കഥാപാത്രം ചെയ്യുമെന്ന് കരുതിയില്ല, താനായിരുന്നു ചെയ്യേണ്ടിയിരുന്നത്: ആസിഫ് അലി

സിനിമയില്‍ മമ്മൂക്കയുടെ ജഡ്ജ്മെണ്ട് അവിശ്വസിനീയമാണ്

മമ്മൂട്ടിയുടെ പിറന്നാള്‍ ദിനം പുറത്തുവിട്ട ‘ഭ്രമയുഗ’ത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വളരെയധികം വൈറലായിരുന്നു.നിരവധി കമെണ്ടുകളും ചര്‍ച്ചകളും ഈ ഫോട്ടോക്ക് പിന്നാലെ ഉണ്ടായി.
ഇപ്പോഴിതാ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഈ സിനിമയെ കുറിച്ച്‌ വ്യക്തമാക്കി ഇരിക്കുകയാണ് നടൻ ആസിഫ് അലി.

ഭ്രമയുഗത്തില്‍ അര്‍ജുൻ അശോകൻ ചെയ്യാനിരുന്ന കഥാപാത്രം താൻ ആയിരുന്നു ചെയ്യേണ്ടി ഇരുന്നതെന്നും ഡേറ്റിൻ്റെ പ്രശ്നം കാരണം അതിന് സാധിച്ചില്ലെന്നുമാണ് ആസിഫ് അലി പറയുന്നത്. ഒരു അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം വെളിപ്പെടുത്തിയത്. മമ്മൂട്ടി ആ കഥാപാത്രം ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹത്തിൻ്റെ മറ്റൊരു എക്സ്ട്രാ ഓര്‍ഡിനറി സിനിമയാകും ഭ്രമയുഗം എന്നും ആസിഫ് വ്യക്തമാക്കിയത്.

“സോ കോള്‍ഡ് പരീക്ഷണ സിനിമകള്‍ എന്ന് പറയുന്നതിനോട് ഒരു പേടി വന്നിട്ടുണ്ട്. ആ പേടി റോഷാക്കിലൂടെ മാറ്റി തന്നൊരു ക്യാപ്റ്റൻസിയാണ് മമ്മൂക്ക. ഭ്രമയുഗത്തില്‍ ഞാനായിരുന്നു അര്‍ജുൻ അശോകൻ്റെ കഥാപാത്രം ചെയ്യാനിരുന്നത്. പക്ഷേ, ആദ്യം പറഞ്ഞ ഡേറ്റില്‍ മാറ്റം വന്നപ്പോള്‍ എൻ്റെ ഡേറ്റ്സുമായി ക്ലാഷായി.

ആ സിനിമയില്‍ മമ്മൂക്കയുടെ ജഡ്ജ്മെണ്ട് അവിശ്വസിനീയമാണ്. ഒരിക്കലും മമ്മൂക്ക ആ കഥാപാത്രം ചെയ്യുമെന്ന് ഞാൻ കരുതിയില്ല. മമ്മൂക്കയുടെ അടുത്ത എക്സ്ട്രാ ഓര്‍ഡിനറി സിനിമ ആയിരിക്കും അത്. മമ്മൂക്കയുടെ അവിശ്വസനീയമായ തിരഞ്ഞെടുപ്പുകള്‍ എപ്പോഴും പ്രചോദനം നല്‍കുന്നതാണ്”, എന്നാണ് ആസിഫ് അലി ഇക്കാര്യത്തെ കുറിച്ച്‌ പറഞ്ഞത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *