Categories
local news

‘എൻ്റെ കേരളം’ പ്രദര്‍ശന വിപണന മേള സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്

ജില്ലാ ഭരണകൂടത്തിൻ്റെ നിര്‍ദേശപ്രകാരം ജില്ലയിലെ ആരോഗ്യ സംവിധാനത്തിൻ്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുള്ള സര്‍വേ കളക്ടര്‍ പരിശോധിച്ചു

കാസർകോട്: ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് എൻ്റെ കേരളം പ്രദര്‍ശന വിപണന മേള സന്ദര്‍ശിച്ചു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിൻ്റെ ഒന്നാം വാര്‍ഷികാഘോഷത്തിൻ്റെ ഭാഗമായാണ് കാഞ്ഞങ്ങാട് ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ മേള അരങ്ങേറുന്നത്.

ജില്ലാ ഭരണകൂടത്തിൻ്റെ നിര്‍ദേശപ്രകാരം ജില്ലയിലെ ആരോഗ്യ സംവിധാനത്തിൻ്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുള്ള സര്‍വേ കളക്ടര്‍ പരിശോധിച്ചു. ഇന്‍ഫോര്‍മേഷന്‍സ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മേളയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കുന്നതിനായി തയ്യാറാക്കിയ സംവിധാനത്തിലെ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കളക്ടര്‍ ഭാഗമായി.

വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍ കളക്ടര്‍ സന്ദര്‍ശിച്ചു. ജില്ലയിലെ കോവിഡ് പോരാളികള്‍ക്ക് ആദരമര്‍പ്പിച്ച് തയ്യാറാക്കിയ സ്റ്റാള്‍ കളക്ടര്‍ സന്ദര്‍ശിച്ചു. ചിത്രകാരനായ മധു ചീമേനി കോവിഡ് മഹാമാരിയെക്കുറിച്ച് കഴിഞ്ഞ രണ്ടു വര്‍ഷമായി മാധ്യമങ്ങളില്‍വന്ന വാര്‍ത്തകള്‍ ശേഖരിച്ച് തയ്യാറാക്കിയ പുസ്തകം ഇവിടെ വച്ച് കളക്ടര്‍ക്ക് കൈമാറി.

0Shares

Leave a Reply

Your email address will not be published. Required fields are marked *