Categories
education local news

സ്കൂൾ കലോത്സവം നാടൊരുമിച്ച് വിജയിപ്പിക്കും; കാഞ്ഞങ്ങാട് എം.എൽ.എ ഇ.ചന്ദ്രശേഖരൻ

കാഞ്ഞങ്ങാട്: ബേക്കൽ ഉപജില്ല കലോത്സവം സംഘാടക സമിതി രൂപീകരണ യോഗം അജാനൂർ പഞ്ചായത്തിലെ രാവണീശ്വരം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. കാഞ്ഞങ്ങാട് എം.എൽ.എ ഇ.ചന്ദ്രശേഖരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ കലോത്സവം നാടൊരുമിച്ച് വിജയിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയായി. കലോത്സവ വിശദീകരണം ബേക്കൽ എ.ഇ.ഒ അരവിന്ദ കെ നടത്തി. അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ, കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡികേറ്റ് അംഗം ഡോ.എ അശോകൻ, അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ്, സ്റ്റാൻന്റിoഗ് കമ്മിറ്റി ചെയർമാൻമാരായ കെ. മീന, കെ.കൃഷ്ണൻ മാസ്റ്റർ, ഷീബ ഉമ്മർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പുഷ്പ എം ജി, ബ്ലോക്ക് മെമ്പർ എ.ദാമോദരൻ, പഞ്ചായത്ത് മെമ്പർ പി. മിനി, കൺവീനർ എച്ച് എം ഫോറം വിഷ്ണുനമ്പൂതിരി, എസ്.എം.സി ചെയർമാൻ പവിത്രൻ എ.വി, ഹരിത കേരള മിഷൻ റിസോഴ്സ് പേർസൺ ബാലചന്ദ്രൻ കെ.എം, പി.ടി.എ പ്രസിഡന്റ് ധന്യാ അരവിന്ദ് എ ന്നിവർ ആശംസ നേർന്നു. പ്രിൻസിപ്പാൾ കെ ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. ഹെഡ് മിസ്ട്രസ് ബിന്ദു പി.നന്ദി പറഞ്ഞു. കലോത്സവം നവംബർ രണ്ടാം വാരം ഹരിത കലോത്സവമായി നടത്താൻ തീരുമാനിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest