Categories
തെരുവ് നായകളുടെ ഭീക്ഷണി; സ്ത്രീകളും സ്‌കൂൾ കുട്ടികളും ഭീതിയിൽ, ഉടൻ നടപടി വേണമെന്ന് മധുർ പഞ്ചായത്ത് അംഗങ്ങൾ
രൂക്ഷമായ പ്രതിസന്ധിക്ക് പരിഹാരം കാണണം
Trending News
മധൂർ / കാസർകോട്: മധൂർ ഗ്രാമ പഞ്ചായത്തിൽ നിലവിലെ 20 വാർഡുകളിലും രൂക്ഷമായ തെരുവുനായ ശല്യം. തെരുവു നായകൾ വർധിച്ചതോടെ ജനങ്ങൾ ഭീതിയിലായി. ഒരാഴ്‌ചയ്‌ക്കിടെ നിരവധി പേർക്കാണ് തെരുവ് നായകളുടെ കടിയേറ്റത്. രൂക്ഷമായ പ്രതിസന്ധിക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് ജില്ലാ ചീഫ് വെറ്റനറി ഓഫീസറെ സന്ദർശിച്ച് മധൂർ പഞ്ചായത്തിലെ ഇടതുമുന്നണി അംഗങ്ങൾ പരാതി സമർപ്പിച്ചു.
Also Read
വളർത്തു മൃഗങ്ങളെയും ഇവ ആക്രമിക്കുന്നത് പതിവാക്കിയിരിക്കുന്നു. സ്ത്രീകളും സ്‌കൂൾ കുട്ടികളും തെരുവ് തെരുവു നായകളുടെ ഭീഷണിയിലാണ്. കൂടാതെ മധൂർ, ഉളിയത്തടുക്ക, ചൂരി, പടല, മായിപ്പാടി, മീപ്പുഗിരി, കൂഡ്‌ലു, ഹിദായത് നഗർ, ചെട്ടുംകുഴി തുടങ്ങിയ പ്രധാന ടൗണുകളിൽ വാഹന അപകടങ്ങൾക്കും അലഞ്ഞു തിരിയുന്ന നായകൾ കാരണമാകുന്നു.
പ്രശ്നപരിഹാരം ഉടൻ ഉണ്ടാകണമെന്നും അക്രമാസക്തരായ തെരുവ് തെരുവു നായകളെ പിടികൂടി മറ്റേതെങ്കിലും സുരക്ഷിത വളർത്തു കേന്ദ്രങ്ങളിലേക്ക് എത്തിക്കമെന്നും ആവശ്യപ്പെട്ടു. തെരുവുനായ പെരുപ്പം കുറയ്ക്കാൻ എല്ലാ വർഷവും യഥാസമയങ്ങളിൽ വന്ധ്യകരണം നടത്താൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
Sorry, there was a YouTube error.