Trending News
മൈസുരു: കാസർകോട് നഗരസഭാ മുൻ ചെയർപേഴ്സനും വനിതാ ലീഗ്,എസ്.ടി.യു നേതാവുമായ ബീഫാത്തിമ ഇബ്രാഹിമിനെ എസ്.ടി.യു ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുത്തു. മൈസുരു ജാഫറുള്ള മുല്ല നഗറിൽ നടന്ന എസ്.ടി.യു ദേശീയ പ്രവർത്തക സമിതി യോഗത്തിൻ്റേതാണ് തീരുമാനം. മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എം.പി യോഗം ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണിക്കുളം അദ്ധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡണ്ട് എ.അബ്ദുൾ റഹ്മാൻ്റെ നേതൃത്വത്തിൽ ജില്ലയിൽ നിന്ന് ആറ് പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചിരുന്നു.
Sorry, there was a YouTube error.