Categories
ബേഡഡുക്ക ഗ്രാമ പഞ്ചായത്തിനും നീലേശ്വരം നഗരസഭയ്ക്കും നവകേരള പുരസ്‌കാരം
ജില്ലാതല പുരസ്‌കാര വിതരണം സെപ്റ്റംബര്‍ 20 ന് നീലേശ്വരം നഗസരഭയിലും സെപ്റ്റംബര്‍ 25ന് ബേഡഡുക്ക പഞ്ചായത്തിലും നടക്കും.
Trending News
കാസര്‍കോട്: സര്‍ക്കാരിന്‍റെ 100 ദിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി ഖരമാലിന്യ സംസ്‌ക്കരണത്തിന് ഫലപ്രദമായ സൗകര്യങ്ങള്‍ ഒരുക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഹരിത കേരളം മിഷന്‍റെയും ശുചിത്വ മിഷന്‍റെയും ആഭിമുഖ്യത്തില്‍ നല്‍കുന്ന നവകേരള പുരസ്‌ക്കാരം ബേഡഡുക്ക പഞ്ചായത്തിനും നീലേശ്വരം നഗരസഭയ്ക്കും ലഭിച്ചു.
Also Read
രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാര വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനായി സെപ്റ്റംബര്‍ 16 ന് വൈകീട്ട് മൂന്നിന് നിര്‍വ്വഹിക്കും. ജില്ലാതല പുരസ്‌കാര വിതരണം സെപ്റ്റംബര്‍ 20 ന് നീലേശ്വരം നഗസരഭയിലും സെപ്റ്റംബര്‍ 25ന് ബേഡഡുക്ക പഞ്ചായത്തിലും നടക്കും.
Sorry, there was a YouTube error.