Categories
മടിക്കൈ ഗ്രാമ പഞ്ചായത്തില്‍ പച്ചത്തുരുത്തുകളുടെ സൗന്ദര്യവത്കരണം; ഉദ്ഘാടനം നടന്നു
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷത വഹിച്ചു
Trending News
കാസർകോട്: ഹരിത കേരളം മിഷൻ്റെ അഞ്ചാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മടിക്കൈ ഗ്രാമ പഞ്ചായത്തില്‍ പച്ചത്തുരുത്തുകളുടെ സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷത വഹിച്ചു.
Also Read
ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം.പി. സുബ്രഹ്‌മണ്യന്‍, സ്ഥിരംസമിതി അധ്യക്ഷന്മാരായ രമ പദ്മനാഭന്‍, പി. സത്യ, വാര്‍ഡ് മെമ്പര്‍മാരായ, ശൈലജ എ, എന്‍.ഖാദര്‍, കെ.ബാലകൃഷ്ണന്‍, പി.പി.ലീല, സുഹറ.വി, രജിത. എം, തൊഴിലുറപ്പ് പദ്ധതി എഞ്ചിനീയര്‍ കെ.അവനീഷ്, അഭിരാജ് എ.പി. എന്നിവര്‍ സംസാരിച്ചു.
എണ്ണത്തിലും വിസ്തൃതിയിലും സംസ്ഥാനത്ത് കൂടുതല്‍ പച്ചത്തുരുത്തുകള്‍ നിര്‍മ്മിച്ച് മാതൃക തീര്‍ത്ത ഗ്രാമപഞ്ചായത്താണ് മടിക്കൈ. 140 ലധികം പച്ചത്തുരുത്തുകള്‍ നിലവില്‍ ഗ്രാമപഞ്ചായത്തില്‍ ഉണ്ട്.
Sorry, there was a YouTube error.