Trending News
ഭരണസമിതിക്കെതിരെ ഗുരുതര ആരോപണം; കാസർകോട് ജില്ലാ പഞ്ചായത്തിലെ അഴിമതിയും വിവേചനവും അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ്
ഓട്ടോ ഡ്രൈവർ സത്താറിൻ്റെ കുടുംബത്തെ പി.വി അൻവർ സന്ദർശിച്ചു; പ്രതികരണ ശേഷിയില്ലാത്ത കാസർകോട്ടുകാർക്ക് മന്തി തിന്നാനെ നേരമുള്ളൂ എന്ന വിമർശനം; എം.എൽ.എയെ സ്വീകരിക്കാൻ നിരവധിപേർ
മാധ്യമങ്ങൾ പ്രതിപക്ഷത്തിൻ്റെ ധർമ്മം ചെയ്യണം; കാസർഗോഡ് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് സാനു എസ്.പണിക്കർ
കാസർകോട്: നാടിന് വെളിച്ചം നൽകിയിരുന്ന മഹാന്മാരായിരുന്ന സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെയും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും ജീവിതത്തിലേക്കും കർമ്മ മണ്ഡലങ്ങളിലേക്കും വെളിച്ചം വീശിയിരുന്ന സ്മരണികകളുടെ പുതിയ പതിപ്പുകളുടെ സമർപ്പണം നടന്നു. കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങിൽ 50 വർഷങ്ങൾക്ക് മുമ്പ് പ്രസിദ്ധീകരിച്ച ബാഫഖി തങ്ങൾ സ്മാരക ഗ്രന്ഥവും 2010ൽ പ്രസിദ്ധീകരിച്ച ശിഹാബ് തങ്ങൾ സ്മരണികയുമാണ് പുതിയ കെട്ടിലും മട്ടിലും സമർപ്പിക്കപ്പെട്ടത്.
Also Read
മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എം.പി.ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എ.അബ്ദുൾ റഹ്മാൻ സ്വാഗതം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പുസ്തക സമർപ്പണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി.അഹമ്മദലി, ശിഹാബ് തങ്ങളുടെയും രാജ്മോഹൻ ഉണ്ണിത്താൻ എം.പി ബാഫഖി തങ്ങളുടെയും സ്മരണിക ഏറ്റുവാങ്ങി.
എ.കെ.എം അഷ്റഫ് എം.എൽ.എ, പ്രമുഖ പത്രപ്രവർത്തകൻ റഹ്മാൻ തായലങ്ങാടി, ഡി.സി.സി.പ്രസിഡണ്ട് പി.കെ.ഫൈസൽ, മുസ്ലിം ലീഗ് ജില്ലാ ട്രഷറർ പി.എം.മുനീർ ഹാജി, കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി ട്രഷറർ കെ.എം.അബ്ദുൽ റഹ്മാൻ നന്ദി പറഞ്ഞു.
Sorry, there was a YouTube error.
1 reply on “ബാഫഖി തങ്ങൾ, ശിഹാബ് തങ്ങൾ സ്മരണികകളുടെ പുനർ സമർപ്പണം കാസർകോട് നടത്തി; ഇ.ടി.മുഹമ്മദ് ബഷീർ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു”
ദയവ് ചെയ്തു അയച്ചുതന്നാൽ ഉപകാരമായിരുന്നു