Categories
health news

ഒമ്പതാമത് ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് തൃക്കരിപ്പൂരിൽ മെഡിക്കൽ കേമ്പ് ആരംഭിച്ചു

കാസർഗോഡ്: ഒമ്പതാമത് ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് ഗവ ആയുർവേദ ആശുപത്രി കോയൊങ്കരയിൽ വിവിധ വിഭാഗങ്ങളിലായി മെഡിക്കൽ കേമ്പ് ആരംഭിച്ചു. വിവിധ ദിവസങ്ങളിലായി ആയുർവേദ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പുകകളാണ് നടത്തുന്നത്. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ ബാവ ക്യാമ്പ് ഉദ്ഘടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ ആയിറ്റി അധ്യക്ഷത വഹിച്ചു. ഗവ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ സാജൻ ഏവി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചന്ദ്രമതി, പഞ്ചായത്ത് അംഗങ്ങളായ സത്താർ വടക്കുമ്പാട്, ഫായിസ് ബീരിച്ചേരി രജീഷ്ബാബു എം, ഗീത ഗണേഷ്, അജിത ടി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ആദ്യ ക്യാമ്പിൽ നട്ടെല്ല് സംബന്ധമായ രോഗങ്ങൾ, പക്ഷാഘാതം, മറ്റു വാതരോഗങ്ങൾ തുടങ്ങിയവയ്ക്കുള്ള പരിശോധനയും ചികിത്സയും നടത്തി. നവംബർ 5 ന് മാനസികാരോഗ്യ പ്രശ്നങ്ങൾക്കുള്ള മെഡിക്കൽ ക്യാമ്പും നവംബർ 7 ന് അലർജി സോറിയാസിസ് വെരിക്കോസ് എക്സിമ തുടങ്ങിയ മറ്റ്‌ ത്വക് രോഗങ്ങൾക്കും നവംബർ 8 ന് ജീവിതശൈലിജന്യ രോഗങ്ങൾക്കും നവംബർ 10ന് കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങൾക്കുള്ള മെഡിക്കൽ ക്യാമ്പുമാണ് നടക്കുകയെന്ന് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു. വിശദ വിവരങ്ങൾക്കും ടോക്കൺ ബുക്കിങ്ങിനും ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 9496137593, 9495073724

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest