Categories
local news

കളത്തിൽ രാമകൃഷ്ണൻ- ഉണ്ണികൃഷ്ണൻ പുഷ്പഗിരി മീഡിയ അവാർഡുകൾക്ക്‌ എൻട്രി ക്ഷണിച്ചു

കാസർഗോഡ് : കാഴ്ച കലാ സാംസ്കാരിക വേദി, അന്തരിച്ച പ്രമുഖ പത്രപ്രവർത്തകൻ കളത്തിൽ രാമകൃഷ്ണൻ്റെ സ്മരണയ്ക്ക് വർഷാവർഷം നൽകിവരുന്ന പത്ര പ്രവർത്തക അവാർഡിനും കാസർഗോട്ടെ പ്രസ്സ് ക്ലബ് ഭാരഹാഹിയും മുതിർന്ന പത്ര പ്രവർത്തകനുമായിരുന്ന ഉണ്ണികൃഷ്ണൻ പുഷ്പഗിരിയുടെ സ്മരണയ്ക്ക് ഈ വർഷം നൽകുന്ന അവാർഡിനും എൻട്രികൾ ക്ഷണിച്ചു. മുഖ്യധാരാ പത്രങ്ങളിൽ 2024 ജനവരി ഒന്ന് മുതൽ ജൂൺ 30 വരെയുള്ള കാലങ്ങളിൽ പ്രസിദ്ധീകരിച്ച പൊതു നന്മകൾ ലക്ഷ്യമാക്കിയുള്ള വാർത്തകൾ അല്ലെങ്കിൽ ഫീച്ചറുകൾക്കാണ് കളത്തിൽ രാമകൃഷ്ണൻ അവാർഡ്. ജില്ലയിലെ സായാഹ്ന പത്രങ്ങളിൽ 2024 ജനവരി ഒന്ന് മുതൽ ജൂൺ 30 വരെ പ്രസിദ്ധീകരിച്ച ജനോപകാരപ്രദമായ വാർത്തകൾ അല്ലെങ്കിൽ ഫീച്ചറുകൾക്കാണ് ഉണ്ണികൃഷ്ണൻ പുഷ്പഗിരി അവാർഡ്. അവാർഡിനുള്ള് എൻട്രികൾ കളത്തിൽ രാമകൃഷ്ണൻ / ഉണ്ണികൃഷ്ണൻ പുഷ്പഗിരി അവാർഡ്, പ്രസിഡണ്ട്‌ / സെക്രട്ടറി, കാഴ്ച കലാ സാംസ്കാരിക വേദി, ആലിയ കോംപ്ലക്സ്, കാസർഗോഡ് 671121 എന്ന വിലാസത്തിൽ സെപ്റ്റംബർ 15 ന് മുൻപായി കിട്ടാത്തക്ക വിധത്തിൽ അയക്കണം. സെക്രട്ടറി ഷാഫി തെരുവത്ത് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട്‌ അഷറഫ് കൈന്താർ അധ്യക്ഷത വഹിച്ചു. ടി.കെ പ്രഭാകരൻ, ഡീറ്റി വർഗീസ്, വിനോദ് എ.പി, ബാലഗോപാലൻ, അശോകൻ കാരവൽ, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഖാലിദ് പൊവ്വൽ നന്ദി രേഖപ്പെടുത്തി.

0Shares

Leave a Reply

Your email address will not be published. Required fields are marked *