Categories
ബാങ്കില്‍ വ്യാജ നോട്ടുകൾ നല്കി തട്ടിപ്പിന് ശ്രമം; രണ്ടുപേര്‍ക്കെതിരെ പോലീസ് കേസ്, പ്രതികളെ തിരിച്ചറിഞ്ഞു
രൂപ മാറാന്‍ എത്തിയ രണ്ടുപേര്‍ രക്ഷപ്പെട്ടു
Trending News
എം.എൽ.എ സ്ഥാനം രാജി വെച്ചു; കേരളത്തിൽ ഇനി തൃണമൂലിനെ ശക്തിപ്പെടുത്തും; പിണറായിക്കെതിരെയുള്ള പോരാട്ടം തുടരും; നിലമ്പൂരിൽ വി.എസ് ജോയിയെ മത്സരിപ്പികാണാമെന്നും നിർദ്ദേശം
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
അതിഞ്ഞാൽ ദർഗ ശരീഫ് ജമാഅത്ത് ഭാരവാഹികൾ മടിയൻ കൂലോം ക്ഷേത്രത്തിൽ എത്തി; നവീകരണ ഫണ്ടിലേക്ക് തുക കൈമാറി
ഉദുമ / കാസർകോട്: ബാങ്കില്‍ രണ്ടായിരം രൂപയുടെ വ്യാജ നോട്ടുകള്‍ നല്കി തട്ടിപ്പിന് ശ്രമം നടത്തിയതായി പരാതി. 14,000 രൂപ മാറാന്‍ എത്തിയ രണ്ടുപേര്‍ രക്ഷപ്പെട്ടു. ഫെഡറല്‍ ബാങ്കിൻ്റെ ഉദുമ ശാഖയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. രണ്ടുപേര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. ഉദുമ സ്വദേശികളായ അശോക് കുമാര്‍, അനൂപ് എന്നിവര്‍ക്കെതിരെയാണ് കേസ്.
Also Read
ബാങ്ക് മാനേജര്‍ എം.എസ് ദിവ്യയുടെ പരാതിയിലാണ് കേസ്. പഴയ രണ്ടായിരം രൂപ നോട്ട് മാറാനെന്ന വ്യാജേനെയാണ് യുവാക്കള്‍ എത്തിയത്. കളര്‍ ഫോട്ടോസ്റ്റാറ്റ് പോലുള്ളതായിരുന്നു നോട്ടുകള്‍. ബാങ്ക് ജീവനക്കാര്‍ വിവരം മാനേജറെ ധരിപ്പിക്കുന്നതിനിടെയാണ് ഇരുവരും രക്ഷപ്പെട്ടത്. ഇവരുടെ രേഖകള്‍ ബാങ്കില്‍ ഏല്‍പ്പിച്ചതിനാല്‍ പ്രതികളെ തിരിച്ചറിയാനായിട്ടുണ്ട്.
Sorry, there was a YouTube error.