Categories
നക്ഷത്ര ആമയുമായി കടക്കാൻ ശ്രമം; വന്യജീവി ഫോട്ടോഗ്രാഫർ ഐശ്വര്യ ശ്രീധറിനെതിരെ കേസെടുത്തു
ആമയെ എവിടെ നിന്നാണ് രക്ഷപ്പെടുത്തിയതെന്നും ആരുടെ അനുമതിയോടെയാണ് റെസ്ക്യൂവിന് കൈമാറിയതെന്നും വ്യക്തമാക്കാന്‍ ഇവരോട് വനംവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്
Trending News
പൻവേലിൽ നിന്ന് പൂനെയിലേക്ക് നക്ഷത്ര ആമയുമായി കടന്ന വന്യജീവി ചലച്ചിത്ര സംവിധായികയും നാഷണൽ ജിയോഗ്രാഫിക് എക്‌സ്‌പ്ലോററുമായ ഐശ്വര്യ ശ്രീധറിനെതിരെ വനംവകുപ്പ് കേസെടുത്തു. ഐശ്വര്യക്കെതിരെ വന്യ ജീവി സംരക്ഷണ നിയമം അനുസരിച്ചാണ് കേസെടുത്തത്. ഇക്കാര്യം വ്യക്തമാക്കി ആഗസ്റ്റ് 18ന് ഫോറസ്റ്റ് ടെറിട്ടോറിയല്‍ ആന്‍ഡ് വൈല്‍ഡ് ലൈഫ്-പന്‍വേല്‍ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ അവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു.
Also Read
അതേസമയം ഐശ്വര്യ ശ്രീധര്‍ അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു. നക്ഷത്ര ആമയെ എവിടെ നിന്നാണ് രക്ഷപ്പെടുത്തിയതെന്നും ആരുടെ അനുമതിയോടെയാണ് റെസ്ക്യൂവിന് കൈമാറിയതെന്നും വ്യക്തമാക്കാന്‍ ഇവരോട് വനംവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
പന്‍വേല്‍ ഫാം ഉടമയില്‍ നിന്നാണ് തനിക്ക് ആമയെ കിട്ടിയതെന്ന് അവര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതു സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത വിഭാഗത്തില്‍ പെടുന്നവയാണ് നക്ഷത്ര ആമകള്‍.
ചികിത്സക്കായി ഐശ്വര്യ പുനെയിലെ ആര്‍.ഇ.എസ്.ക്യു ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് നക്ഷത്ര ആമയെ അയച്ചിരുന്നു. എന്നാല്‍ ഐശ്വര്യയുടെ നാറ്റ് ജിയോ പദ്ധതിക്ക് വേണ്ടിയാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംശയം.
Sorry, there was a YouTube error.