Categories
entertainment

മലയാളത്തിൻ്റെ സൂപ്പർ ഹീറോ മറികടന്നത് 16 രാജ്യങ്ങളെ; മിന്നൽ മുരളിക്ക് ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡ്

ഏഷ്യ-പസഫിക് മേഖലയിലെ 16 രാജ്യങ്ങളിൽ നിന്നുള്ള സിനിമകളിൽ നിന്നാണ് മിന്നൽ മുരളിക്ക് ഈ പുരസ്കാരം ലഭിക്കുന്നത്.

ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡിൽ തിളങ്ങി ടോവിനോയുടെ മിന്നൽ മുരളി. മികച്ച സംവിധായകനുള്ള പുരസ്കാരത്തിനാണ് ചിത്രം അർഹമായിരിക്കുന്നത്. സംവിധായകൻ ബേസിൽ ജോസഫാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

ഏഷ്യ-പസഫിക് മേഖലയിലെ 16 രാജ്യങ്ങളിൽ നിന്നുള്ള സിനിമകളിൽ നിന്നാണ് മിന്നൽ മുരളിക്ക് ഈ പുരസ്കാരം ലഭിക്കുന്നത്. ഇതിനോടകം നിരവധി അംഗീകാരങ്ങൾ നേടി മിന്നൽ മുരളി ലോകമെമ്പാടും ഏറ്റെടുത്തുകഴിഞ്ഞു. 52-ാം ചലച്ചിത്ര പുരസ്കാരത്തിൽ വിഷ്വൽ എഫക്ട്സ്, സൗണ്ട് മിക്സിങ്, വസാത്രാലങ്കാരം, ഗായകൻ എന്നീ നിലകളിലും മിന്നൽ മുരളി പുരസ്കാരത്തിന് അർഹമായിരുന്നു.

കൂടാതെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണിൻ്റെ നാമനിര്‍ദേശ പട്ടികയിലും ചിത്രം എത്തിയിരുന്നു. മികച്ച ചിത്രം, മികച്ച നടന്‍ എന്നീ വിഭാഗങ്ങളിലാണ് ചിത്രം നാമനിര്‍ദേശം ചെയ്യപ്പെട്ടത്. സൈമ അവാർഡ്സിൽ 10 പുരസ്കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. 2021 ഡിസംബര്‍ 24നാണ് മിന്നല്‍ മുരളി നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചത്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സര്‍വ്വീസ് ആയ ലെറ്റര്‍ ബോക്‌സിൻ്റെ 2021ലെ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ച അഡ്വെഞ്ചര്‍ ആക്ഷന്‍ ചലച്ചിത്രങ്ങളുടെ പട്ടികയില്‍ മിന്നല്‍ മുരളി ഇടം നേടിയിരുന്നു. കൂടാതെ അന്താരാഷ്ട്ര മാധ്യമങ്ങളിലും ചിത്രം ചര്‍ച്ചയായിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *