Categories
education news

അരവിന്ദ് കെജ്‌രിവാള്‍ മോഡൽ വികസനം അമേരിക്കൻ പ്രസിഡന്റിന് കാണണം; ഡൊണാള്‍ഡ് ട്രംപും ഭാര്യ മേലേനിയ ട്രംപും ഡല്‍ഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ സ്കൂളുകൾ സന്ദർശിക്കും

ദില്ലി: അമേരിക്കൻ പ്രസിഡന്റിൻ്റെ വരവുമായി ബന്ധപ്പെട്ട് ഇന്ത്യൻ പ്രധാനമന്ത്രിയുടെ നിർദേശാനുസരണം ബിജെപി ഭരിക്കുന്ന ഭരണാധികാരികൾ ഒരുവശത്ത് മതിൽ കെട്ടി ചേരി പ്രദേശം മറച്ചു വേകുമ്പോഴാണ് ഡല്‍ഹി ഭരണാധികാരിയുടെ വികസനം കാണാൻ ട്രംപും ഭാര്യ മേലേനിയ ട്രംപും ആഗ്രഹം പ്രകടിപ്പിച്ചത്. ഇതോടെ ബി.ജെ.പിയുടെ ചാർട്ടിൽനിന്നും ട്രംപ് കുറച്ചു അകലം പാലിക്കുന്നു എന്നത് പുറത്തു വന്നു.

ഇന്ത്യൻ പ്രധാന മന്ത്രിയുടെയും ബിജെപി യുടെയും കപട മുഖം അമേരിക്ക മനസ്സിലാക്കി എന്ന് വേണം കരുതാൻ. അതിനാൽ തന്നെ ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു കാണാന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും ഭാര്യ മേലേനിയ ട്രംപും തീരുമാനിച്ചത്. ദില്ലി ഭരിക്കുന്നത് അരവിന്ദ് കെജ്‌രിവാള്‍ ആണെന്നും അതേസർക്കാർ വീണ്ടും അധികാരത്തിൽ എത്തിയത് അവരുടെ നല്ല വികസനങ്ങൾ കൊണ്ടാണെന്നും ട്രംപ് മനസ്സിലാക്കിയത്.

ഈ മാസം 25 നാണ് അമേരിക്കൻ പ്രസിഡണ്ട് ഡല്‍ഹിയിൽ എത്തുക. തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലാണ് സന്ദർശനം. സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങളും ഭാവിപരിപാടികളും വിശദീകരിക്കാന്‍ അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോദിയ, ആതിഷി മര്‍ലിന്‍ എന്നിവര്‍ അവരെ അനുഗമിക്കും. കെജ്‌രിവാള്‍ വികസനം ലോക ശ്രദ്ധയാകർഷിച്ചതിനാൽ ഡല്‍ഹിയിലെ മൊഹല്ല ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടുകാണാന്‍ മുന്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ കോഫി അന്നാനും ഗ്രീസ് പ്രസിഡന്റും കഴിഞ്ഞ വര്‍ഷമെത്തിയിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest