Categories
local news

കളിക്കളത്തിൽ നിന്നും സഹായവുമായി വേലാശ്വരം സഫ്ദർ ഹാശ്മി സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്

കാഞ്ഞങ്ങാട്: വയനാട്ടിൽ ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട ജനങ്ങളെ സഹായിക്കുന്നതിനും സർക്കാറിൻ്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നതിനും വേണ്ടി വേലാശ്വരം സഫ്ദർ ഹാശ്മി സ്മാരക ആർട്സ്& സ്പോർട്സ് ക്ലബ്ബ് സഹായഹസ്തവുമായി മുന്നോട്ട് വന്നു. ക്ലബ്ബിൻ്റെ 5-ാമത് സഫ്ദർ സോക്കർ സെവൻസ് ലീഗ് മൽസരം പടിഞ്ഞാറക്കര ടർഫ് മൈതാനിയിൽ കഴിഞ്ഞ ദിവസം നടന്നു. ഹോസ്ദുർഗ്ഗ് സർക്കിൾ ഇൻസ്പെക്ടർ അജിത്ത്കുമാർ സഫ്ദർ സോക്കർ സെവൻസ് ലീഗ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് എ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കേരള പോലീസ് താരം പ്രശാന്ത് ബങ്കളം, സി.പി.ഐ(എം) ചിത്താരി ലോക്കൽ കമ്മറ്റി മെമ്പർ കെ.വി.സുകുമാരൻ എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി പി.സജിത്ത് സ്വാഗതം പറഞ്ഞു ക്ലബ്ബിൻ്റെ ഓണാഘോഷത്തിന് വേണ്ടി നീക്കീവെച്ച തുകയും, സഫ്ദർ സോക്കറിനു വേണ്ടി സ്വരുകൂട്ടിയ തുകയും ചേർത്താണ് വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയത്. ഹോസ്ദുർഗ്ഗ് സർക്കിൾ ഇൻസ്പെക്ടർ അജിത് കുമാർ തുക ഏറ്റുവാങ്ങി. ക്ലബ്ബിലെ വളർന്നുവരുന്ന കായിക താരങ്ങൾ തെറ്റായ മാർഗങ്ങളിലേക്ക് പോകാതെ സമൂഹത്തിൻ്റെ നന്മയ്ക്കായി പ്രവർത്തിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് തുക ഏറ്റുവാങ്ങിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *