Categories
education entertainment Kerala news trending

സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സ്വർണക്കപ്പ്; കാഞ്ഞങ്ങാട്ടുനിന്നും പ്രയാണം തുടങ്ങി

കാസർഗോഡ്: ജനവരി 4 മുതൽ 8 വരെ തലസ്ഥാനമായ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സ്വർണക്കപ്പ് കാഞ്ഞങ്ങാട്ടുനിന്നും പ്രയാണം തുടങ്ങി. ഡിസംബർ 31 ന് രാവിലെ കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കൻഡറി സ്കൂളിൽ നിന്നാണ് പ്രയാണം ആരംഭിച്ചത്.

രാവിലെ 8 ന് പരിപാടി രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ.വി സുജാത പൊതുവിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി മധുസൂദനൻ തുടങ്ങിയവർ സംബന്ധിച്ചു. വലിയ ആവേശോതോടെയാണ് വിദ്യാർഥികൾ സ്വർണക്കപ്പ് വഹിച്ചുകൊണ്ടുള്ള യാത്രക്ക് തുടക്കമിട്ടത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest