Categories
ഇന്ത്യൻ ക്രിക്കറ്റ് താരം അര്‍ഷ് ദീപ് സിംഗിൻ്റെ വിക്കിപീഡിയ പേജ് തിരുത്തിയത് പാകിസ്ഥാന്; ലക്ഷ്യം ഇന്ത്യയില്‍ വിഭാഗീതയത ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുക
അര്‍ഷ്ദീപിൻ്റെ വിക്കിപീഡിയ പേജിലേക്ക് ഖലിസ്ഥാനി റഫറന്‍സ് ചേര്‍ക്കാന്‍ ഐപി വിലാസം ഇന്നലെ (സെപ്റ്റംബര്‍ 4) ഉപയോഗിച്ചു.
Trending News
മദ്ഹേ മദീന റബീഹ് കോൺഫ്രൻസ് സെപ്റ്റംബർ 22 ന് അബു ഹൈൽ കെ.എം.സി.സിയിൽ; പോസ്റ്റർ പ്രകാശനം യഹിയ തളങ്കര നിർവഹിച്ചു
“പാങ്ങുള്ള ബജാര് ചേലുള്ള ബജാര്” പ്രാഖ്യാപനത്തിനൊരുങ്ങി കാസര്‍കോട് നഗരസഭ; കച്ചവട സ്ഥാപനങ്ങളുടെ പുറത്ത് അലങ്കാര ചെടികള്‍ സ്ഥാപിച്ച് പരിപാലിക്കാന്‍ വ്യാപാരികൾ മുന്നോട്ട് വരണം
2 ബാഗുകളിലുമായി ഉണ്ടായിരുന്നത് ഒരു കോടിയിലധികം രൂപ; പണം പിടികൂടിയത് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ
ഇന്ത്യന്‍ ക്രിക്കറ്റ് താരം അര്‍ഷ് ദീപ് സിങ്ങിൻ്റെ വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്ത് രാജ്യദ്രോഹ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയതിൻ്റെ പിന്നില്‍ പാക്കിസ്ഥാന്. അര്‍ഷ് ദീപ് സിംഗിൻ്റെ പേജ് മാറ്റാന്‍ ഉപയോഗിച്ച ഐപി വിലാസം തന്നെയാണ് പാക് സൈന്യത്തെയും പര്‍വേസ് മുഷറഫിനെയും കുറിച്ചുള്ള പരാമര്‍ശങ്ങള്‍ എഡിറ്റ് ചെയ്തതെന്നും തെളിഞ്ഞു.
Also Read
ഇതേ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം അര്‍ഷ് ദീപ് സിങ്ങിൻ്റെ വിക്കിപീഡിയ പേജില്‍ ഖാലിസ്ഥാന്‍ അസോസിയേഷനെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ മാറ്റിയത് എങ്ങനെയെന്ന് വിശദീകരിക്കാന്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം ഇന്ത്യയിലെ വിക്കിപീഡിയ എക്സിക്യൂട്ടീവുകളെ വിളിച്ചുവരുത്തി.
പാക്കിസ്ഥാനുമായുള്ള മത്സരത്തില്‍ നിര്‍ണായക ക്യാച്ച് കൈവിട്ട ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിംഗ് ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ കനത്ത സൈബര്‍ വിമര്‍ശനം നേരിട്ടിരുന്നു. 2014ല്‍, പാകിസ്ഥാന് സൈന്യത്തെക്കുറിച്ചുള്ള നിര്‍ണായക പരാമര്‍ശങ്ങളുള്ള യു.എ.ഇ വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്യാന്‍ ഇതേ ഐപി ഉപയോഗിച്ചിരുന്നു. അര്‍ഷ്ദീപിൻ്റെ വിക്കിപീഡിയ പേജിലേക്ക് ഖലിസ്ഥാനി റഫറന്‍സ് ചേര്‍ക്കാന്‍ ഐപി വിലാസം ഇന്നലെ (സെപ്റ്റംബര്‍ 4) ഉപയോഗിച്ചു.
അര്‍ഷ് ദീപ് സിങ്ങുമായി ബന്ധപ്പെട്ട ഖലിസ്ഥാന്‍ പരാമര്‍ശങ്ങള്‍ ഇന്ത്യയില്‍ വിഭാഗീതയത ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് കേന്ദ്രത്തിന് അഭിപ്രായമുണ്ട്. പേജിലെ മാറ്റങ്ങള്‍ അര്‍ഷ്ദീപ് സിംഗിൻ്റെ കുടുംബത്തിൻ്റെ സുരക്ഷയേയും ബാധിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഇതിനെത്തുടര്‍ന്ന്, വിക്കിപീഡിയ പേജ് എന്‍ട്രികളില്‍ നിന്ന് വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചു. പിന്നീട് പേജ് പുനഃസ്ഥാപിച്ചു.
Sorry, there was a YouTube error.