Categories
അറസ്റ്റിലായ കൊടും കുറ്റവാളി തലപ്പാടി സ്വദേശി മംഗളൂരു കോടതിയിൽ റിമാണ്ടിൽ; പിടിയിലായത് കേരളത്തിലും കര്‍ണാടകയിലും നിരവധി കേസുകളിലെ പ്രതി
കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നാണ് പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്
Trending News
മംഗളൂരു / കസർകോട്: കൊണാജെ പൊലീസ് അറസ്റ്റ് ചെയ്‌ത കേരളത്തിലും കര്‍ണാടകയിലും നിരവധി കേസുകളില്‍ പ്രതിയായ തലപ്പാടി സ്വദേശിറിമാണ്ടിൽ. തലപ്പാടി തുമ്പെ സ്വദേശി അബ്ദുള്‍ അസീസ് (45) ആണ് പിടിയിലായത്. അസീസിനെ മംഗളൂരു കോടതി റിമാണ്ട് ചെയ്തു. 14 വര്‍ഷമായി ഒളിവിലായിരുന്ന അബ്ദുള്‍ അസീസിനെ പിടികൂടാൻ മംഗളുരു പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.
Also Read
സിറ്റി പൊലീസ് കമ്മിഷണര്‍ കുല്‍ദീപ് ജെയിനിൻ്റെ നിര്‍ദ്ദേശപ്രകാരം എ.സി.പി ധന്യയുടെ നേതൃത്വത്തില്‍ കൊണാജെ ഇന്‍സ്പെക്ടര്‍ കീര്‍ത്തികുമാര്‍, പി.എസ്.ഐ അശോക്, ശിവകുമാര്‍, പുരുഷോത്തം എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ തന്ത്രപ്രധാന നീക്കത്തിലൂടെ പിടികൂടിയത്.
അസീസിന് കൊണാജെ പൊലീസ് സ്റ്റേഷനില്‍ നാലും ഉള്ളാളില്‍ മൂന്നും ബണ്ട്വാളില്‍ ഒന്നും ഹാസനിലെ അരേഹള്ളി, കേരളത്തിലെ കുറ്റ്യാടി എന്നിവിടങ്ങളില്‍ ഓരോ കേസും നിലവിലുണ്ട്.
കൂടുതൽ അന്വേഷണത്തിനായി ഇയാളെ കോടതിയിൽ നിന്നും പോലീസ് കസ്റ്റഡിയിൽ വാങ്ങും. കേരളത്തിലെ കേസുകളിലെ തെളിവെടുപ്പിനു അന്വേഷണത്തിനും വേണ്ടി പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നാണ് കാസർകോട് പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അസീസിനെതിരെയുള്ള കുറ്റകൃത്യങ്ങൾ ഏതെല്ലാമാണെന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമാകാനിരിക്കുന്നു.
Sorry, there was a YouTube error.