Categories
Kerala news sports

പ്രതീക്ഷകൾ മുഴുവൻ അർജന്റീനയിൽ; തുടക്കം മുതലേ അർജന്റീനിയൻ ആരാധകനാണ്: പി.കെ കുഞ്ഞാലിക്കുട്ടി

ഒരു ടീമേ ജയിക്കൂ എന്നാണ് പറഞ്ഞിട്ടുള്ളത് അത് അർജന്റീനയാണ്. ഒരു ഗോൾ ആയാലും ജയം, ജയം തന്നെയാണെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു.

ഖത്തർ ലോകകപ്പ് ആവേശമാണ് നാട്ടിൽ എല്ലായിടത്തും. ഇതിൽ ഭാഗമായി അർജന്റീനയുടേത് മികച്ച ടീമാണ്. വിജയം ഉറപ്പാണെന്ന് മുസ്‌ലിം ലീഗ് നേതാവ് പി. കെ കുഞ്ഞാലിക്കുട്ടി . ഫൈനലിലെ കിരീട പ്രതീക്ഷകൾ മുഴുവൻ അർജന്റീനയിലാണ്.

ആദ്യം മുതലേ അർജന്റീനിയൻ ആരാധകനാണ്. ഒരു ടീമേ ജയിക്കൂ എന്നാണ് പറഞ്ഞിട്ടുള്ളത് അത് അർജന്റീനയാണ്. ഒരു ഗോൾ ആയാലും ജയം, ജയം തന്നെയാണെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു. അതേസമയം, ഫ്രാൻസ് വളരെ മികച്ച ടീമാണ്. അവരെ എഴുതിത്തള്ളാനാകില്ല.

ഫ്രാൻസ് മുൻ ചാമ്പ്യൻമാർ കൂടിയാണ്. നല്ല ടീം എന്നതിൽ ഒരു സംശവുമില്ല. നല്ല സ്പീഡ് ഉള്ള കളിക്കാരാണ് അവരുടെത്.പക്ഷെ അത് മറികടക്കാൻ അർജന്റീനയ്ക്ക് കഴിയും. ലോകകപ്പ് ആവേശത്തിൽ തന്നെയാണ് മലപ്പുറം. പ്രായ വ്യതാസങ്ങൾ ഇല്ലാതെയാണ് ലോകകപ്പ് ആഘോഷങ്ങളും നടക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *