Categories
news

പുരാവസ്തു തട്ടിപ്പുകേസ്: മോൻസൻ മാവുങ്കലിനെ ഒൻപതുവരെ റിമാൻഡ് ചെയ്തു

എറണാകുളം സി.ജെ.എം കോടതിയാണ് റിമാൻഡ് ചെയ്തത്. മോൻസൻ നിർമിച്ച വ്യാജ രേഖകളെക്കുറിച്ചാണ് ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണം

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൻ മാവുങ്കലിനെ ഒക്‌ടോബർ ഒൻപതുവരെ റിമാൻഡ് ചെയ്തു. ആറു ദിവസത്തെ കസ്റ്റഡി കാലാവധി ഇന്നു തീർന്നതോടെ മോൻസനെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. കേസിൽ തെളിവുകൾ കണ്ടെത്താൻ ക്രൈംബ്രാഞ്ച് കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഏഴു ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.

എറണാകുളം സി.ജെ.എം കോടതിയാണ് റിമാൻഡ് ചെയ്തത്. മോൻസൻ നിർമിച്ച വ്യാജ രേഖകളെക്കുറിച്ചാണ് ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണം നടക്കുന്നത്. ഇലക്ട്രോണിക് ഡിവൈസ് അടക്കമുള്ള തെളിവുകൾ കണ്ടെത്താൻ കൂടുതൽ ദിവസം വേണമെന്ന ക്രൈംബ്രാഞ്ച് കോടതിയോട് ആവശ്യപ്പെട്ടു.

നേരത്തെ, മോൻസന്‍റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ശിൽപങ്ങളും വിഗ്രഹങ്ങളും ക്രൈബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. തിരുവനന്തപുരം സ്വദേശി സുരേഷ് നിർമിച്ചുനൽകിയ വിഗ്രഹങ്ങളും ശിൽപങ്ങളുമാണ് ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest