Categories
business channelrb special Kerala local news news

പ്രമുഖ പ്രവാസി വ്യവസായി മരണപ്പെട്ട് രണ്ട് ദിവസം പിന്നിടുന്നു; മൃതദേഹം നാട്ടിലെത്തിക്കാനാകാത്ത വിഷമത്തിൽ കുടുംബം; കേന്ദ്രം സ്വീകരിക്കുന്ന നിലപാടിൽ പരക്കെ അമർഷം; മൃതദേഹത്തോട് പോലും കാരുണയില്ലാത്ത ഭരണ വർഗ്ഗം നമ്മെ ഭരിക്കുമ്പോൾ

വയനാട്: പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യപ്രവര്‍ത്തകനുമായ അറയ്ക്കല്‍ ജോയിയുടെ നിര്യാണത്തിൽ വയനാട് ദുഃഖ സാന്ദ്രമായിരിക്കുകയാണ്. രണ്ട്‍ ദിവസം മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് ദുബായില്‍ വെച്ചായിരുന്നു അന്ത്യം. മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ ഇടപെടലുകള്‍ നടന്ന് വരിയകയാണ്. കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ കേന്ദ്രം പ്രവാസികളോട് അനുകൂല നടപടി സ്വീകരിക്കാത്തതാണ് മൃതദേഹം നാട്ടിലെത്തിക്കാൻ വൈകുന്നത്.

ഗൾഫ് നാടുകളിൽ മരണപ്പെട്ട് നാട്ടിലേക്ക് എത്തിക്കാൻ കഴിയാത്ത ഒരുപാട് മൃതദേഹങ്ങൾ മോർച്ചറിയിലുണ്ട്. കെ എം സി സി അടക്കമുള്ള സന്നദ്ധ പ്രവർത്തകർ മന്ത്രി മാരടക്കമുള്ളവരോട് നിരന്തരം ബന്ധപ്പെട്ട് വരുന്നു. കേന്ദ്രം മൗനം പാലിക്കുന്നതിനാൽ കേരളത്തിന് സഹായിക്കാൻ പരിമിതികളുണ്ട് എന്നാണ് കേരളം പ്രവാസികളോട് പറയുന്നത്. കേന്ദ്ര മന്ത്രി വി മുരളീധരനെ ഗൾഫിൽ നിന്നും ഫോണിൽ ബന്ധപ്പെടാൻ പ്രവാസി പ്രമുഖർ ശ്രമിച്ചെങ്കിലും ഫോൺ എടുക്കുന്നില്ല എന്നാണ് പറയുന്നത്. പ്രവാസികളോട് ബി.ജെ.പിക്ക് അനുകൂല നിലപാട് ഇല്ല എന്നതാണ് ഇതിൽ നിന്നും മനസ്സിലാക്കാനാകുന്നത് എന്ന് പ്രവാസികൾ പറയുന്നു.

വ്യവസായി പ്രമുഖൻ അറക്കല്‍ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നാണ് ബത്തേരി എം.എല്‍.എ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ നടപടികൾ വൈകുന്നതിൽ അവ്യക്തത തുടരുകയാണ്. യു എ ഇ അടക്കം ഗൾഫ് നാടുകളിൽ മരണപ്പെട്ട മുസ്ലിം സഹോദരങ്ങളുടെ മൃതദേഹങ്ങളിൽ ചിലത് കുടുബത്തിന്റെ അനുവാദത്തോടെ അവിടെത്തന്നെ അടക്കം ചിത് വരുന്നുണ്ട്. എന്നാൽ ചില മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടി പൂർത്തീകരിച്ച് വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നു. മൃതദേഹം കയറ്റി അയക്കരുത് എന്ന കേന്ദ്ര സർക്കാർ ഉത്തരവാണ് മൃതദേഹങ്ങൾക്കും വിനയായത്.

വ്യവസായി പ്രമുഖനായ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ യു.എ.ഇ ഉദ്യോഗസ്ഥരടക്കം ഇന്ത്യയുമായി നിരന്തരം ബന്ധപ്പെട്ട് വരികയാണ്. വയനാട്ടിലെ വീട്ടിലും കുടുംബാംഗങ്ങൾ കാത്തിരിക്കുന്നു. വയനാട്ടിലെ കുടിയേറ്റ കര്‍ഷക കുടുംബത്തില്‍ നിന്ന് ചെറുപ്പത്തിലെ വിദേശത്തെത്തി സ്വപ്രയത്‌നം കൊണ്ട് വലിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തയാളാണ് അറക്കല്‍ ജോയി. ഗള്‍ഫില്‍ പെട്രോകെമിക്കല്‍ രംഗത്ത് കൈവെച്ച് തുടങ്ങിയ ജോയി യു.എ.ഇ കേന്ദ്രീകരിച്ചുളള ക്രൂഡ് ഓയില്‍ വ്യാപാരത്തിലായിരുന്നു സജീവ സാനിധ്യം അറിയിച്ചത്. തൊട്ടതെല്ലാം പൊന്നാക്കിയ ഇദ്ദേഹം അടുത്താണ് നാട്ടില്‍ വന്ന് പോയത്. വയനാട്ടിലെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ എന്നും സജീവമായിരുന്നു ജോയി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ജോയിയുടെ സഹായമെത്താത്ത മേഖല മാനന്തവാടിയില്‍ കുറവാണ്. വയനാട്ടിലെ വീട്ടിലേക്ക് ജോയിയുടെ മരണ വിവരം അറിഞ്ഞപ്പോള്‍ തുടങ്ങിയ സന്ദര്‍ശക പ്രവാഹത്തിന് ഇനിയും കുറവ് വന്നിട്ടില്ല. കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ പൊലീസ് സന്ദര്‍ശനം കര്‍ശനമായി നിയന്ത്രിക്കുന്നുണ്ട്. ജോയിയുടെ പിതാവ് ഉലഹന്നാനും അറയ്ക്കല്‍ പാലസിലുണ്ട്. കോവിഡ് പ്രതിസന്ധിയും ലോക് ഡൗണും നിലനില്‍ക്കുന്നതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ ഏറെ പ്രതിസന്ധികള്‍ നിലവിലുണ്ട്. എന്നാലും അതിവേഗം നടപടികള്‍ പുരോഗമിക്കുന്നും എന്നാണ് കുടുംബത്തെ അറിയിച്ചിരിക്കുന്നത്.

കേരളത്തിലെ ഏറ്റവും വലിയ വീടുകളില്‍ ഒന്നാണ് മാനന്തവാടിയിലെ അറയ്ക്കല്‍ പാലസ്. 25,000 ചതുരശ്രയടിയില്‍ അതികം വലിപ്പമുണ്ട് വീടിന്. ഇവിടേക്ക് 2018 ഡിസംബര്‍ 29നാണ് ജോയിയും സഹോദരന്‍ ജോണിയും കുടുംബസമേതം താമസം മാറ്റിയത്. ഇതിന് ശേഷം വന്ന പ്രളയ സമയത്ത് ഈ വീട് നാട്ടുകാർക്ക് വേണ്ടി തുറന്നിട്ടത് വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നും പാവപ്പെട്ടവരുടെ വേദന അറിഞ്ഞു പ്രവർത്തിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു ജോയി. മാനന്തവാടിയില്‍ ഏഴേക്കറോളം സ്ഥലത്ത് നിര്‍മ്മിച്ച അറയ്ക്കല്‍ പാലസിന് പുറമെ വയനാട്ടില്‍മാത്രം 400 ഏക്കറോളം ഭൂമിയുണ്ട് ജോയി കുടുംബത്തിന്. കര്‍ണ്ണാടകയിലും ആയിരക്കണക്കിന് ഏക്കര്‍ ഭൂമി സ്വന്തമായുള്ള ജോയിയുടെ ബിസിനസുകളിൽ ഒട്ടുക്കും വിദേശ രാജ്യങ്ങളിലാണ്. കോഴിക്കോട് പെരുവണ്ണാമൂഴി പുളിന്താനത്ത് കുടുംബാംഗമായ സെലിന്‍(സാലി) ആണ് ഭാര്യ. മക്കള്‍: അരുണ്‍ (ബി.ബി.എ.വിദ്യാര്‍ത്ഥി, യു.കെ.), ആഷ്ലിന്‍ (ദുബായ്).

0Shares

Leave a Reply

Your email address will not be published. Required fields are marked *