Categories
നെല്ലിക്കാട്ട് അപ്പാട്ടി വളപ്പ് തറവാട് കളിയാട്ട മഹോത്സവം സമാപിച്ചു; വിവിധ തെയ്യങ്ങൾ അരങ്ങിൽ എത്തി
Trending News


കാഞ്ഞങ്ങാട്: നെല്ലിക്കാട്ട് അപ്പാട്ടി വളപ്പ് തറവാട് ആലയിൽ അടിയന്തരവും കളിയാട്ട മഹോത്സവവും സമാപിച്ചു. കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി ആലയിൽ അടിയന്തരം, തെയ്യം കൂടൽ, പാടാർകുളങ്ങര ഭഗവതിയുടെ കുളിച്ചു തോറ്റം, വിഷ്ണുമൂർത്തിയുടെ കുളിച്ചു തോറ്റം എന്നിവയും പൊട്ടൻ ദൈവം, കുറത്തിയമ്മ, കുണ്ടോർചാമുണ്ഡി, രക്തചാമുണ്ഡി, വിഷ്ണുമൂർത്തി പാടാർകുളങ്ങര ഭഗവതി, ഗുളികൻ എന്നീ തെയ്യങ്ങളും അരങ്ങിലെത്തി. ഇതോടൊപ്പം തറവാടിൻ്റെ തിരുമുറ്റത്ത് യു.എ.ഇ കുടുംബ കൂട്ടായ്മ നിർമ്മിച്ചു നൽകിയ തിരുമുറ്റപന്തൽ സമർപ്പണവും അന്നദാനവും നടന്നു. നിരവധി ഭക്തജനങ്ങൾ കളിയാട്ട മഹോത്സവത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്നു.
Also Read

Sorry, there was a YouTube error.