Categories
തടിയുള്ളതു കൊണ്ടു മാത്രം സിനിമയിൽ സെലക്ട് ചെയ്യാതിരുന്നു: അപർണ ബാലമുരളി
താൻ അതിഭീകര നടിയൊന്നുമല്ല. എന്നാൽ സിനിമയ്ക്കായി വർക്ക് ചെയ്യാൻ സന്നദ്ധയാണ്. ക്യാറക്ടറിന് വേണ്ടി തടി കുറയ്ക്കാം.
Trending News
തടിയുടെ പേരിൽ സിനിമയിൽ നഷ്‌ടമായ അവസരങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് ദേശീയ പുരസ്‌കാര ജേതാവ് അപർണ ബാലമുരളി. സിനിമയ്ക്കായി വർക്ക് ചെയ്യാൻ സന്നദ്ധയാണ് പക്ഷെ ആദ്യമേ തന്നെ വേണ്ടാതെ വെക്കുന്നത് വിഷമിപ്പിക്കുന്നെന്ന് മിർച്ചി പ്ലസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അപർണപറഞ്ഞു .
‘തടിയുള്ളതു കൊണ്ടു മാത്രം ഇപ്പോൾ സിനിമയിൽ സെലക്ട് ചെയ്യാണ്ടിരിക്കാ… അല്ലെങ്കിൽ തടിയുണ്ട്, അപ്പോ പിന്നെ ശരിയാവില്ല എന്നൊക്കെ പറയുമ്പോൾ… അതു ഞാൻ കേട്ടിട്ടുണ്ട്. അതൊക്കെ പറഞ്ഞപ്പോൾ അമ്മയ്ക്ക് കുറച്ചു ടെൻഷനായി. നീ ഇതൊന്നും ആലോചിച്ച് വിഷമിക്കേണ്ട എന്ന് അമ്മ പറഞ്ഞു.’- അവർ പറഞ്ഞു.
താൻ അതിഭീകര നടിയൊന്നുമല്ല. എന്നാൽ സിനിമയ്ക്കായി വർക്ക് ചെയ്യാൻ സന്നദ്ധയാണ്. ക്യാറക്ടറിന് വേണ്ടി തടി കുറയ്ക്കാം. എന്നാൽ പലരും തടിയാണെന്നു കരുതി ആദ്യമേ വേണ്ടെന്നു വയ്ക്കും. അതെന്നെ വേദനിപ്പിക്കുന്നു. കാരണം വർക്ക് ചെയ്യാൻ താൻ തയ്യാറാണ് – അപർണ കൂട്ടിച്ചേർത്തു.
തിരക്കഥ മുഴുവൻ കേൾക്കാതെ അഭിനയിച്ച സിനിമകൾ പാളിപ്പോയതായും അവർ പറഞ്ഞു. ‘വൺലൈൻ കഥ കേട്ട് ചില സിനിമ പാളിപ്പോയിട്ടുണ്ട്. ഇപ്പോൾ തിരക്കഥ മുഴുവൻ വായിക്കാറുണ്ട്. എൻ്റെ കഥാപാത്രത്തിന് എന്ത് കോൺട്രിബ്യൂട്ട് ചെയ്യാനുണ്ട് എന്നത് പ്രധാനമാണ്. സംവിധായകൻ, തിരക്കഥ, കഥാപാത്രത്തിൻ്റെ സ്‌കോപ്പ് എന്നിവയാണ് ഞാൻ നോക്കുന്ന മൂന്നു കാര്യങ്ങൾ.’ – അപർണ വ്യക്തമാക്കി.
Sorry, there was a YouTube error.