Categories
local news news

ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് അവാർ നസ് വീക് ആചരിച്ചു

കാസറഗോഡ്: ആൻറിബയോട്ടിക്കുകളുടെ ദുരുപയോഗം തടയുന്നതിനും ആൻറിബയോട്ടിക്ക് റെസിസ്റ്റൻസ് കുറക്കുന്ന കാര്യത്തിൽ പൊതുജനങ്ങളിലും ആരോഗ്യ പ്രവർത്തകരില്ല അവബോധം ഉണ്ടാക്കുന്നതിനും വേണ്ടി അചരിക്കുന്ന വേൾഡ് ആൻ്റിബയോട്ടിക്ക് റെസിസ്റ്റൻസ് അവാർ നസ് വീക്ക് കാസറഗോഡ് ജനറൽ ആശുപത്രിയിൽ ആചരിച്ചു. പരിപാടി ആശുപത്രി സൂപ്രണ്ടൻറ് ഡോ.ശ്രീകുമാർ മുകുന്ദ് ഉൽഘാടനം ചെയ്തു. ഡെപ്യൂട്ടി സൂപ്രണ്ടൻറ് ഡോ.ജമാൽ അഹ്മദ് എ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് കൗൺസിൽ പ്രസിഡൻ്റ് ഡോ. ഷറീന പി എ വിഷയത്തെ ക്കുറിച്ച് ക്ലാസ്സെടുത്തു. രോഗികൾക്ക് ആൻ്റിബയോട്ടിക്കുകൾ നൽകാൻ വേണ്ടി പ്രത്യേകം തയ്യാറാക്കിയ നീല കവറുകൾ സുപ്രണ്ടൻറ് ഡോ.ശ്രീകുമാർ മുകുന്ദ് ഫാർമസിസ്റ്റ് ഷാജിക്ക് നൽകി കൊണ്ട് ഉൽഘാടനം നിർവഹിച്ചു. ഫാർമസിസ്റ്റ് വിനോദ് പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. ഡോ.ജനാർദന നായിക് സി എച്ച് മുഖ്യ പ്രഭാഷണം നടത്തി. ആൻ്റിബയോട്ടിക്ക് ദുരുപയോഗം മൂലം ഡ്രഗ് റെസിസ്റ്റൻസ് ഭയാനകമായ രീതിയിൽ കൂടുന്നത് പരിഗണിച്ചാണ് ലോകമെമ്പാടും നവമ്പർ 18 മുതൽ 24 വരെ വേൾഡ് ആൻ്റിബയോട്ടിക് റെസിസ്റ്റൻസ് അവാർസ് വീക്ക് ആചരിക്കുന്നത്. ആൻ്റിബയോട്ടിക് അനാവശ്യമായി കഴിക്കരുതെന്നും ഡോക്ടറുടെ കുറിപ്പില്ലാതെ കഴിക്കരുതെന്നും മറ്റുള്ളവർക്ക് കൈമാറരുതെന്നും യോഗം നിർദ്ദേശിച്ചു. രോഗി ആൻ്റിബയോട്ടിക്കിൻ്റെ മുഴുവൻ ഗുളികളും ഡോകടർ നിർദേശിച്ച സമയക്രമത്തിലും അളവിലും കഴിക്കണം. ഇടക്ക് വെച്ച് നിർത്താൻ പാടില്ല.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest