Categories
ദളിത് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച കേസ്; പ്രധാന അധ്യാപികയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി
പട്ടികജാതി- വര്‍ഗ അതിക്രമ നിരോധന നിയമം, ബാലാവകാശ നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്
Trending News





കാസര്‍കോട്: സ്കൂള്‍ അസംബ്ലിക്ക് ശേഷം ദളിത് വിദ്യാര്‍ത്ഥിയുടെ നീട്ടി വളര്‍ത്തിയ മുടി പരസ്യമായി മുറിച്ച കേസില്‍ പ്രതിയായ പ്രധാന അധ്യാപികയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.
ചിറ്റാരിക്കാല്‍ കോട്ടമല മാര്‍ ഗ്രിഗോറിയോസ് സ്മാരക യു.പി സ്കൂള്‍ പ്രധാനാധ്യാപിക ഷേര്‍ളി ജോസഫി
ൻ്റെ ജാമ്യാപേക്ഷയാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്.
Also Read
കുട്ടിയുടെ മുടി മുറിച്ച സംഭവം യാദൃശ്ചികമായി നടന്നതാണെന്ന പ്രതിഭാഗത്തിൻ്റെ വാദത്തോട് കോടതി വിയോജിച്ചു.

അധ്യാപിക എന്ന നിലയില്‍ സര്‍വീസില്‍ ഏറെ കാലത്തെ പരിചയമുള്ള വ്യക്തിയുടെ ഭാഗത്ത് നിന്നും ഉണ്ടായത് ഗുരുതരമായ വീഴ്ചയാണെന്ന് കോടതി നിരീക്ഷിച്ചു. ഒക്ടോബര്‍ 19നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്.
നീട്ടി വളര്‍ത്തിയ മുടി മുറിക്കാന്‍ കുട്ടി തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പ്രധാനാധ്യാപിക പരസ്യമായി മുടി മുറിച്ചത്. പട്ടികജാതി- വര്‍ഗ അതിക്രമ നിരോധന നിയമം, ബാലാവകാശ നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഷേര്‍ളി ജോസഫിനെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തത്. കാസര്‍കോട് എസ്.എം.എസ് ഡി.വൈ.എസ്.പിയാണ് കേസില്‍ അന്വേഷണം നടത്തുന്നത്.


ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്