Categories
entertainment Kerala news

സിനിമയിൽ അഹാനയുടെ സ്റ്റൈലിസ്റ്റ് ആയത് അമ്മ; സിന്ധുവിൻ്റെ പ്രിയപ്പെട്ട ഓർമകൾ ഇങ്ങനെ

ൻസ്റ്റഗ്രാം റീലുകൾക്ക് പോലും അകമഴിഞ്ഞ പിന്തുണ നൽകുന്ന അമ്മയാണ് സിന്ധു.

സിന്ധു കൃഷ്‌ണയുടെ മക്കൾ നാലുപേരും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ആണ്. മൂന്നുപേർ അഭിനേതാക്കളും. അമ്മു എന്നാണ് സിന്ധു മൂത്തമകൾ അഹാനയെ വിളിക്കാറ്. അച്ഛൻ്റെ പാത പിന്തുടർന്ന് ആദ്യമായി സിനിമയിൽ എത്തിയത് അഹാനയാണ്. ‘ഞാൻ സ്റ്റീവ് ലോപസിൽ’ തുടങ്ങി ‘അടി’ വരെ ഏതാനും ചിത്രങ്ങളിൽ അഹാന കൃഷ്‌ണ വേഷമിട്ടു കഴിഞ്ഞു.

മക്കളുടെ ഇൻസ്റ്റഗ്രാം റീലുകൾക്ക് പോലും അകമഴിഞ്ഞ പിന്തുണ നൽകുന്ന അമ്മയാണ് സിന്ധു. ഇവരുടെ വീട്ടിൽ ഒരു സ്റ്റുഡിയോ റൂം തന്നെ ഇതിനായി തയാറാണ്. ഇവിടെ മക്കളെ തയ്യാറാക്കുന്നതും, വീഡിയോക്ക് സഹായിക്കുന്നതും എല്ലാം അമ്മ സിന്ധുവാണ്‌.

എന്നാൽ ഇവരുടെ വ്യക്തിപരമായ പോസ്റ്റുകൾക്കോ പ്രോജക്ടുകൾക്കോ അല്ല, സിനിമയിലും അഹാനയുടെ സ്റ്റൈലിസ്റ്റ് ആയി സിന്ധു കൃഷ്‌ണ പ്രവർത്തിച്ചിട്ടുണ്ട്. അക്കാര്യം സിന്ധു തുറന്നു പറഞ്ഞപ്പോൾ മാത്രമാണ് മറ്റുള്ളവർ അറിഞ്ഞതെന്ന് മാത്രം.

അഹാനയുടെ മനോഹരമായ സാരി ലുക്കുകൾ ഇഷ്‌ടമുള്ള ആരാധകരുണ്ടാകും. കുറച്ചു നാളുകൾക്ക് മുമ്പ് താൻ സ്വയമേ സാരി അണിയാൻ ആരംഭിച്ചു എന്ന് അഹാന ഒരു പോസ്റ്റിലൂടെ പറഞ്ഞിരുന്നു. എന്നാലും അമ്മയ്ക്ക് വളരെ നന്നായി മക്കളെ സാരി ഉടുപ്പിക്കാൻ അറിയാം

25 വയസ് പോലും തികയാത്ത അഹാന കൃഷ്‌ണ തന്നെക്കാൾ പ്രായമുള്ള പൃഥ്വിരാജിൻ്റെ അധ്യാപികയായി അഭിനയിച്ച സിനിമ ഓർമ്മയുണ്ടോ? ആ ചിത്രത്തിലെ അഹാനയുടെ മനോഹരമായ സാരി ലുക്കുകൾ ഓർക്കുന്നുന്നോ?

‘പതിനെട്ടാം പടി’ എന്ന സിനിമയിൽ അഹാന കൃഷണയെ സാരി ഉടുപ്പിച്ചത് അമ്മ സിന്ധു കൃഷ്‌ണയാണ്. താൻ ഏറെ ആസ്വദിച്ച ഒരു ചിത്രമായിരുന്നു അതെന്നാണ് സിന്ധുവിൻ്റെ അഭിപ്രായം. അതേക്കുറിച്ച് സിന്ധു ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഒരു ഓർമ പങ്കിട്ടു

സ്‌കൂൾ അധ്യാപികയുടെ വേഷമായതിനാൽ, നിറയെ സ്‌കൂൾ കുട്ടികളുടെ ഒപ്പമുള്ള സമയം കൂടിയായിരുന്നു അത്. കുട്ടികൾക്കൊപ്പമുള്ള ഷൂട്ടിംഗ് അനുഭവവും താൻ വളരെ നന്നായി ആസ്വദിച്ചു എന്ന് സിന്ധുവിൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കാണാം.

0Shares

Leave a Reply

Your email address will not be published. Required fields are marked *