Categories
അമീബിക്ക് മസ്തിഷ്ക ജ്വരം സംശയം; രണ്ട് യുവാക്കൾ ചികിത്സയിൽ; രക്തസാമ്പിളുകൾ പരിശോധനയ്ക്ക്
Trending News
വിദ്യാനഗർ ശിശു സൗഹൃദ പോലീസും പി.ബി.എം ഹയർ സെക്കൻ്ററി സ്കൂളിലെ റെഡ് ക്രോസ് യൂണീറ്റും ചേർന്ന് എടനീർ ചെമ്പയിൻ നിവാസികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു
സ്കൂൾ കലോത്സവം നാടൊരുമിച്ച് വിജയിപ്പിക്കും; കാഞ്ഞങ്ങാട് എം.എൽ.എ ഇ.ചന്ദ്രശേഖരൻ
ബാഫഖി തങ്ങൾ, ശിഹാബ് തങ്ങൾ സ്മരണികകളുടെ പുനർ സമർപ്പണം കാസർകോട് നടത്തി; ഇ.ടി.മുഹമ്മദ് ബഷീർ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്ക ജ്വരം സംശയിക്കുന്ന രണ്ട് യുവാക്കൾ ചികിത്സയിൽ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം 23ന് കണ്ണറവിള, അനുലാൽ ഭവനിൽ അഖിൽ(27) മരിച്ച സംഭവത്തിന് പിന്നാലെയാണ് രണ്ട് യുവാക്കളും പണി ബാധിച്ച് ചികിത്സ തേടിയത്. കണ്ണറവിളയ്ക്കു സമീപത്തെ കാവിൻ കുളത്തിൽ കുളിച്ചതിന് പിന്നാലെയാണ് അഖിലിന് അമീബിക്ക് മസ്തിഷ്ക ജ്വരം എന്ന് സംശയം ഉയർന്നത്. അതിനിടെ അഖിൽ മരണത്തിന് കീഴടങ്ങി. ഈ സംഭവത്തിന് പിന്നാലെയാണ് യുവാക്കളും ചികിത്സ തേടിയത്. അഖിൽ കുളിച്ച കുളത്തിൽ ഇവരും കുളിച്ചിരിക്കാം എന്നാണ് സംശയിക്കുന്നത്. അഖിലിൻ്റെ മരണത്തെ തുടർന്ന് വെൺപകൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെത്തി കാവിൻകുളത്തിൽ നോട്ടീസ് പതിപ്പിക്കുകയും അതിയന്നൂർ പഞ്ചായത്തിൻ്റെ സഹായത്തോടെ കുളത്തിൽ നെറ്റ് കെട്ടി അടയ്ക്കുകയും ചെയ്തിട്ടുണ്ട്.
Sorry, there was a YouTube error.