Categories
local news

വയനാട് ദുരന്തം, സഹായഹസ്തം നൽകി കാഞ്ഞങ്ങാട്ടെ പൂർവ്വ വിദ്യാർത്ഥികൾ; 1982 -83 എസ്.എസ്.എൽ.സി ബാച്ച് ഊഷ്മളം കൂട്ടായ്മ

കാഞ്ഞങ്ങാട്: വയനാട് ദുരന്തം, സഹായഹസ്തം നൽകി വെള്ളിക്കോത്ത് മഹാകവി പി.സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ. 1982 -83 എസ്.എസ്.എൽ.സി ബാച്ച് ഊഷ്മളം കൂട്ടായ്മയാണ് സഹായം നൽകിയത്. വയനാട് ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട ദുരന്ത ബാധിത മേഖലയിലെ ജനങ്ങളെ സഹായിക്കുന്നതിനും സർക്കാറിൻ്റെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നതിനും വേണ്ടിയാണ് സഹായഹസ്തവുമായി മുന്നോട്ട് വന്നതെന്ന് പ്രതിനിധികൾ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഊഷ്മളത്തിൻ്റെ പത്താം വാർഷിക ആഘോഷം കാഞ്ഞങ്ങാട് എം.എൻ സ്മാരക മന്ദിരത്തിൽ വച്ച് നടന്നത്. അന്നുതന്നെ അംഗങ്ങളിൽ നിന്നും തങ്ങളാൽ ആവുന്ന തുക നൽകുന്നതിനുവേണ്ടി ആഹ്വാനം ചെയ്തു. ഉടൻ തന്നെ സാമ്പത്തിക സ്വരൂപണം നടത്തി. കൂട്ടായ്മയിലെ അംഗങ്ങൾ ഈ പ്രവർത്തനങ്ങളോട് വളരെയധികം സഹകരിച്ചു. ഇങ്ങനെ ലഭിച്ച തുകയാണ് വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയത് എന്നും ഭാരവാഹികൾ പറഞ്ഞു. കൂട്ടായ്മ പ്രസിഡണ്ട് എ.ദാമോദരൻ, സെക്രട്ടറി. ബി.മൊയ്തു, വൈസ് പ്രസിഡണ്ട് സുമതിക്കുട്ടി ടീച്ചർ, ജോയിന്റ് സെക്രട്ടറി കെ.ശശിപ്പണിക്കർ, ഖജാൻജി ടി.വി. ഗോപി, അംഗങ്ങളായ പി. ഹരീഷ്,ചന്ദ്രശേഖരൻ എന്നിവർ ചേർന്ന് ഹൊസ്ദുർഗ് താലൂക്ക് ഓഫീസിൽ വച്ച് തഹസിൽദാർ മായാദേവിക്ക് തുക കൈമാറി. ഡെപ്യൂട്ടി തഹസിൽദാർ ലെജിൻ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *