Categories
entertainment national news trending

യുവതിയുടെ മരണം വിനയായി; നടൻ അല്ലു അര്‍ജുനെ പോലീസ് അറസ്റ്റ് ചെയ്തു; സ്റ്റേഷനിലേക്ക് ആരാധകരുടെ ഒഴുക്ക്; വൻ പോലീസ് സംഘവും പ്രദേശത്ത് നിലയുറപ്പിച്ചു; ഹൈദരാബാദിൽ സംഭവിക്കുന്നത്..

ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുനെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് പോലീസിൻ്റെ ടാസ്‌ക് ഫോഴ്‌സ് സംഘം വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പുഷ്പ- 2 റിലീസ് ദിവസത്തെ പ്രത്യേക പ്രദര്‍ശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ്. അറസ്റ്റ് വാർത്ത കേട്ടറിഞ്ഞ ആരാധകർ പോലീസ് സ്റ്റേഷൻ മുന്നിൽ തടിച്ചുകൂടിയിട്ടുണ്ട്. വൻ പോലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം അദ്ദേഹത്തിന് ജാമ്യം നൽകുന്ന കാര്യം കോടതിയുടെ പരിഗണനയിലാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ നാലാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം. ഹൈദരാബാദിലെ സന്ധ്യ തീയറ്ററിൽ പുഷ്പ 2 ചിത്രത്തിൻ്റെ പ്രീമിയര്‍ ഷോ കാണാനെത്തിയ ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39)യാണ് തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. തിയറ്ററിലേക്ക് അല്ലു അർജുൻ എത്തിയതാണ് ആരാധകര്‍ തിരക്ക് കൂട്ടലൈൻ കാരണം. മരിച്ച യുവതി കുടുംബ സമേതം സിനിമ കാണാൻ എത്തിയതായിരുന്നു. മരണപെട്ട യുവതിയുടെ കുടുംബത്തിന് അല്ലു അർജുൻ ധന സഹായം എന്ന അനിലയിൽ 25 ലക്ഷം രൂപ നല്കയിരുന്നു എന്നാണ് വിവരം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest