Categories
education health news

ഗൾഫ് നാടുകളിൽ പടർന്നുപിടിക്കുന്ന കൊറോണ ഭീതി; യു.എ.ഇ പൊതു-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

ദുബൈ: യു.എ.ഇയിലെ പൊതു-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച (മാര്‍ച്ച്‌ എട്ട്) മുതല്‍ നാല് ആഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചു. കൊറോണ (കോവിഡ്- 19) ഭീതിയെ തുടർന്നാണ് നടപടി. വിദ്യാലയങ്ങളുടെ വസന്തകാല അവധി ഈ പ്രാവശ്യം നേരത്തേ ആക്കുന്നു എന്നാണ് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

സ്കൂളുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമാണ്. അവധിക്കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അണുവിമുക്തവും സുരക്ഷിതവുമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും വിദ്യാഭ്യാസ മന്ത്രാലയം നടപടി ആരംഭിച്ചു. കൊറോണ ഗൾഫ് നാടുകളിൽ കൂടിവരുന്ന സഹചര്യത്തിലാണ് യു.എ.ഇ യുടെ ഈ മുൻകരുതൽ നടപടി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest