Categories
Kerala local news

കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിലക്ക് മാർച്ചും ധർണ്ണയും നടത്തി ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ

കാഞ്ഞങ്ങാട്: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിലക്ക് മാർച്ചും ധർണ്ണയും നടത്തി. കാഞ്ഞങ്ങാട് ബസ്റ്റാൻഡ് പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കാഞ്ഞങ്ങാട് മുനിസിപ്പൽ സിവിൽ സ്റ്റേഷൻ്റെ മുന്നിൽ കാസർകോട് എം.എൽ.എ എൻ.എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. എ.കെ.പി.എ. ജില്ലാ പ്രസിഡൻ്റ് സുഗുണൻ ടി.വി.യുടെ അധ്യക്ഷനായിരുന്നു. വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കുക,
ചെറുകിട വ്യാപാര സ്ഥാപനങ്ങൾക്ക് വാടക ഇനത്തിൽ ഏർപ്പെടുത്തിയ 18% അധിക ജി.എസ്.ടി. പിൻവലിക്കുക, ഓൺലൈൻ സ്ഥാപനങ്ങളിലും അക്ഷയ കേന്ദ്രങ്ങളിലും ഫോട്ടോ പ്രിൻ്റ് ചെയത് കൊടുക്കുന്നത് അവസാനിപ്പിക്കുക, ഫോട്ടോഗ്രാഫി മേഖലയിലേക്കുള്ള അനധികൃത കടന്നുകയറ്റം അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ജില്ലയിലെ നൂറുകണക്കിന് ഫോട്ടോഗ്രാഫർമാർ മാർച്ചിൽ പങ്കെടുത്തു. എ.കെ. പി.എ.സംസ്ഥാന സെക്രട്ടറി ബിനോയ് കള്ളാട്ടുകുഴി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് സജീഷ് മണി, സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന്, സംസ്ഥാന വനിതാവിങ് കോഡിനേറ്റർ പ്രശാന്ത് തൈക്കടപ്പുറം, എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി.എൻ. രാജേന്ദ്രൻ സ്വാഗതവും ജില്ലാ ട്രഷറർ സുനിൽകുമാർ നന്ദിയും രേഖപ്പെടുത്തി.

0Shares

Leave a Reply

Your email address will not be published. Required fields are marked *