Trending News
ഒ.പി ഹനീഫയെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്പിച്ചു; വധശ്രമത്തിന് കേസ്; പ്രതി അറസ്റ്റിൽ
ക്ഷീരകര്‍ഷകരെ കാലത്തിനൊപ്പം നടക്കാന്‍ പ്രാപ്തരാക്കും; മന്ത്രി ചിഞ്ചുറാണി; മൃഗങ്ങൾക്ക് വേണ്ടിയുള്ള ഡിജിറ്റൽ എക്സ്റേ യൂനിറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു
കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല നോർത്ത് സോൺ കലോത്സവം; സംഘാടകസമിതി ഓഫീസ് തുറന്നു
ഉത്തര്‍പ്രദേശ്: കഴിഞ്ഞ ദിവസമാണ് അമിതവേഗതയില്‍ ഓടിച്ച ബി.എം.ഡബ്ല്യൂ കാര്‍ കണ്ടെയ്നര്‍ ലോറിയില്‍ ഇടിച്ച് നാലുപേര്‍ ദാരുണമായി മരണപ്പെട്ടത്. ഫേസ് ബുക്കില്‍ ലൈവിട്ടായിരുന്നു കാര്‍ ഓടിച്ചിരുന്നത്. അപകടത്തിന് തൊട്ടുമുമ്പുള്ള ഫേസ് ബുക്ക് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി ക്കൊണ്ടിരിക്കുകയാണ്.
Also Read
ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ പുര്‍വാഞ്ചല്‍ എക്സ്പ്രസ് ഹൈവേയിലാണ് വെള്ളിയാഴ്ച അപകടം നടന്നത്. ബി.എം.ഡബ്ല്യൂവില്‍ ഉണ്ടായിരുന്ന നാലുപേരും തത്ക്ഷണം മരണപ്പെട്ടു. 230 കിലോമീറ്റര്‍ വേഗതിയിലാണ് വാഹനം ഓടിച്ചിരുന്നതെന്ന് ഫേസ് ബുക്കിലെ ലൈവില്‍ നിന്ന് വ്യക്തമാണ്. 300 കിലോമീറ്റര്‍ വേഗതയില്‍ എത്താനുള്ള ശ്രമത്തിനിടിയില്‍ എതിര്‍ദിശയില്‍ നിന്ന് വന്ന കണ്ടെയ്നര്‍ ലോറിയില്‍ ഇടിച്ചുകയറുകയായിരുന്നു.
വീഡിയോയില്‍ നാലുപേരും മരിക്കുമെന്ന് കൂട്ടുകാരില്‍ ഒരാള്‍ പറയുന്നത് കേള്‍ക്കാം. ‘അടുത്ത പാട്ടോടുകൂടി 300 കിലോമീറ്റര്‍ വേഗതയില്‍ എത്തും’ എന്ന് പറയുന്നതും കേള്‍ക്കാം. വാഹനം ഓടിക്കുന്നയാളോട് സ്പീഡ് കൂട്ടാന്‍ കൂട്ടുകാര്‍ പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.
35 നും 37 നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് അപകടത്തില്‍ മരിച്ചത്. ഇതില്‍ വാഹനം ഓടിച്ചിരുന്നത് ബിഹാറിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ പ്രൊഫസറായ ഡോ. ആനന്ദ് പ്രകാശ്(35) ആണ്. എഞ്ചിനീയറായ ദീപക് കുമാര്‍, ബിസിനസ്സുകാരനായ മുകേഷ്, റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന അഖിലേഷ് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് മൂന്നുപേര്‍. നാലുപേരും ബിഹാറില്‍ നിന്നുള്ളവരാണ്.
അപകടത്തില്‍ ബി.എം.ഡബ്ല്യൂ പൂര്‍ണമായും തകര്‍ന്നു. 100 കിമീ വേഗ പരിധിയുണ്ടായിരുന്ന പാതയിലാണ് 230 കിലോമീറ്റര്‍ സ്പീഡിൽ യുവാക്കള്‍ വാഹനം ഓടിച്ചത്.
കാർ അപകടത്തിൻ്റെ വീഡിയോ ട്വിറ്ററിൽ കാണാം:
Brutal BMW accident at #PurvanchalExpressWay ⚠️ #news #bmw #accident #newsupdate #purvan #video #trending pic.twitter.com/jfoQV6flcX
— Punjab Originals (@PunjabOriginals) October 16, 2022
Sorry, there was a YouTube error.